ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 23 മുതൽ; സംഘാടക സമിതി യോഗം 25ന്

കാസർകോടിന്റെ സാംസ്‌കാരിക പൈതൃകവും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക ലക്ഷ്യം; യോഗം വൈകിട്ട് നാലിന് ബേക്കൽ ബീച്ച് പാർക്കിൽ

Oct 23, 2026 - 07:35
0
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 23 മുതൽ; സംഘാടക സമിതി യോഗം 25ന്

ബേക്കൽ: ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധ നേടിയ ബേക്കലിന്റെ സാംസ്‌കാരിക പൈതൃകവും ടൂറിസം സാധ്യതകളും കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2K26 ഡിസംബർ 23 മുതൽ 31 വരെ നടക്കും. ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 25ന് വൈകിട്ട് നാലിന് ബേക്കൽ ബീച്ച് പാർക്കിൽ ചേരും.

കാസർകോടിന്റെ തനത് സംസ്‌കാരവും പ്രകൃതിഭംഗിയും വിനോദസഞ്ചാര സാധ്യതകളും കോർത്തിണക്കി ജനകീയ ഉത്സവമായി ഫെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യം. ബേക്കലിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പ്രാദേശിക സാംസ്‌കാരിക പൈതൃകത്തിന്റെ പ്രചാരണത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കാൻ ഫെസ്റ്റിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഡിസംബർ 23 മുതൽ 31 വരെ നീളുന്ന ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും സംഘാടക സമിതി രൂപീകരണ യോഗം വഴിയൊരുക്കും.

പരിപാടിയുടെ വിജയത്തിനായി ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സംഘാടക സമിതി രൂപീകരണ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User