സുപ്രീം കോടതി നടപടികൾക്കിടെ പുതിയ കെപിസിസി അധ്യക്ഷൻ; കോൺഗ്രസിന് ഇരട്ട വെല്ലുവിളി
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഹൈക്കമാൻഡ് ചർച്ചകൾ സജീവമാകുന്നതിനിടെ, എ.പി. അനിൽകുമാറിന്റെ പേര് പരിഗണനയിൽ ഉയരുകയും കോടതിയലക്ഷ്യ നടപടികൾ കോൺഗ്രസിന് പുതിയ വെല്ലുവിളിയാവുകയും ചെയ്യുന്നു.
കേരളത്തിൽ പുതിയ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ദില്ലിയിൽ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.. സംസ്ഥാന കോൺഗ്രസിന് പൂർണ സമയ അധ്യക്ഷൻ ഇല്ലാതായിട്ട് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു.. സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതിന് ശേഷം പല പേരുകളും ചർച്ചകളിൽ വന്നതായി ഉയർന്ന് കേട്ടു.. ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ അങ്ങനെ പല പേരുകളും ചർച്ചകളിലുണ്ട്..

ഏറ്റവും ഒടുവിൽ സജീവമായി കേൾക്കുന്ന പേര് മന്ത്രി എപി അനിൽ കുമാറിൻ്റേതാണ്. നിലവിൽ സതീശൻ മന്ത്രിസഭയിലെ റവന്യു മന്ത്രിയാണ്. കൂടാതെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റും.. ദലിത്- പിന്നാക്ക വിഭാഗക്കാരൻ എന്നത് മുൻതൂക്കം നൽകുന്നുണ്ട്.. കെപിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ കെസി വേണുഗോപാലിൻ്റെ താത്പര്യവും പരിഗണിക്കപ്പെടും.. അത് നോക്കുമ്പോഴും അനിൽ കുമാറിന് സാധ്യത ഏറെയാണ്.. പക്ഷെ മറ്റൊരു വിഷയം അനിൽ കുമാർ KPCC അധ്യക്ഷൻ ആയാൽ മന്ത്രിസഭയിൽ അഴിച്ചു പണി വേണ്ടിവരും.. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് പകരം ഒരാളെ കണ്ടെത്തണം. ഇതോടെ മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ മാറ്റം വരും.. അധികാരത്തിലേറി വെറും അഞ്ച് മാസത്തിനിടക്ക് ഒരു മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രി താത്പര്യപ്പെടുമോ എന്നതും പ്രസക്തമാണ്... ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്ത് വേണം തീരുമാനം എടുക്കാൻ.. എന്തായാലും അത് അധികം വൈകില്ല.. ദീപാവലിക്ക് ശേഷം തന്നെ ചർച്ചകൾ തുടങ്ങി ഈ മാസം അവസാനത്തോടെ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നത്. ഇന്നലെ AICC സെക്രട്ടറി പിവി മോഹനൻ നടത്തിയ പ്രതികരണം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അധ്യക്ഷനെ കണ്ടെത്താൻ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും അധികം വൈകില്ലെന്നുമാണ് പറഞ്ഞത്. ദീപാവലി കഴിഞ്ഞാൽ നല്ല പ്രകാശം ഉണ്ടാകും എന്ന വാക്കുകൾ കൃത്യമായ സൂചന നൽകുന്നുണ്ട്.. മുൻപ് കേരളത്തിന്റെ സഹചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറിയായിരുന്നു പിവി മോഹനൻ
പുതിയ പ്രസിഡൻ്റ് ആരായാലും അവരെ കാത്തിരിക്കുന്നത് അത്ര നല്ല കാര്യമല്ല.. ദില്ലിയിൽ ഒരു വശത്ത് ഹൈക്കമാൻഡ് പുതിയ KPCC അധ്യക്ഷനായി ചർച്ച നടത്തുമ്പോൾ അത്ര ദൂരെയല്ലാത്ത സുപ്രീം കോടതിയിൽ KPCC ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ നടപടികൾ ഊർജിതമാവുകയാണ്.. ഇന്നലെ ഈ വിഷയത്തിൽ രൂക്ഷ വിമർശം ഉന്നയിച്ച കോടതി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നു.. കഴിഞ്ഞ മാസം 12 ന് KPCC സോഷ്യൽ മീഡിയ വിഭാഗം X ൽ ഇട്ട പോസ്റ്റാണ് പാർട്ടിയെ കോടതി കയറ്റിയിരിക്കുന്നത്.. ദില്ലിയിൽ നടക്കുന്ന SIR വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ചായിരുന്നു പോസ്റ്റ് .. ഇതിനെതിരെ ഒരഭിഭാഷകൻ നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതിയലക്ഷ്യ നടപടികൾ വന്നിരിക്കുന്നത്. വിഷയത്തിൽ തെറ്റ് പറ്റിയെന്നും KPCC യുടെ അറിവോടെയല്ല പോസ്റ്റ് വന്നതെന്നുമാണ് അധ്യക്ഷന് വേണ്ടി അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.. സംഭവത്തിൽ മാപ്പ് പറഞ്ഞെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ KPCC അധ്യക്ഷൻ ഉൾപ്പെടെ എല്ലാ ഭാരവാഹികൾക്കും നോട്ടീസ് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.. മാപ്പ് ഹൃദയത്തിൽ നിന്നാണോ വന്നതെന്ന് പരിശോധിക്കട്ടെ എന്നാണ് കോടതിയുടെ നിലപാട്.. വിഷയത്തിൽ അമിക്കസ് ക്യൂറിയുടെ സഹായവും കോടതി നേടിയിട്ടുണ്ട്.. കേസിൽ സിവിലോ ക്രിമനലോ ആയ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്. ഇടിച്ച് താഴ്ത്താൻ ശ്രമിച്ചാൽ ഇരുമ്പ് മുഷ്ടികൊണ്ട് നേരിടുമെന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്.. രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ചല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീഷണിയും കൈകടത്തലും അനുവദിക്കില്ല എന്നീകാര്യങ്ങളും വ്യക്തമാക്കുന്നുണ്ട് കോടതി.. അതായത് വിഷയം വളരെ ഗൗരവത്തിൽ തന്നെയാണ് സുപ്രീം കോടതി കാണുന്നത്..
എന്തായാലും കെപിസിസിയുടെ പുതിയ അധ്യക്ഷൻ ആരായാലും അവർക്ക് തുടക്കം അത്ര സുഗമമാകില്ല എന്ന് ഉറപ്പാണ്.. കോടതിയലക്ഷ്യ കേസിൽ പുതിയ പ്രസിഡന്റിനും ഭാരവാഹികൾക്കും കോടതികയറിയിറങ്ങേണ്ടി വരും.. കൂടുതൽ കടുത്ത നടപടികളിലേക്ക് കോടതി കടന്നാൽ പാർട്ടിയുടെ നായകൻ എന്ന നിലയിൽ അതും ഏറ്റെടുക്കേണ്ടി വരിക കെപിസിസി അധ്യക്ഷൻ തന്നെയാകും.. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷന് വെല്ലുവിളികൾ ഏറെയാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)