നെതന്യാഹുവിന് പടിയിറക്കമോ? ഇസ്രായേലിൽ അധികാരമാറ്റത്തിന് നീക്കവുമായി ഐസൻകോട്ട്
ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ അധികാരമാറ്റത്തിനുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു.
കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരികളുടെ പട്ടികയെടുത്താൽ ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നത് ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിലവിൽ കടുത്ത അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാനെതിരെയുള്ള യുദ്ധം പ്രഖ്യാപിച്ച് മാസം പത്ത് ആകുമ്പോൾ ലോകസമാധാനം തകർത്ത ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളായ ഡൊണാൾഡ് ട്രംപിന്റെ തോൽവിക്കൊപ്പം തന്നെ നെതന്യാഹുവും പടിയിറങ്ങാൻ പോകുകയാണ്... നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന ഉത്തരം സാധ്യതയുണ്ട് എന്നുതന്നെയാണ്.
അതിന്റെ ഭാഗമായി നെതന്യാഹുവിന്റെ എതിരാളി ഐസൻകോട്ട് പണി തുടങ്ങി കഴിഞ്ഞു. അതായത്, സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് വിവരങ്ങൾ അറിയിക്കേണ്ടത് അത്യാവശ്യമാണെന്നും, അത്യാവശ്യമല്ലെങ്കിൽ ഭരണമാറ്റ കാലയളവിൽ സൈനിക നീക്കം പാടില്ലെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്തെ പുതിയ നീക്കങ്ങൾ എല്ലാം അറിയിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്ത് നൽകി കഴിഞ്ഞു. നെതന്യാഹുവിനെതിരെ വർഷങ്ങളായി അഴിമതി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണ നടന്നുവരികയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതിൽ ഇടവേള വന്നെങ്കിലും ഈ നിയമപോരാട്ടങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്മേൽ വലിയ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികൾ ഗാസയിലെ യുദ്ധം കൂടുതൽ കടുപ്പിക്കണമെന്നും വെടിനിർത്തൽ പാടില്ലെന്നും ആവശ്യപ്പെടുമ്പോൾ, യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് ഐസൻകോട്ടിന്റെയും പാർട്ടിയുടെയും ആവശ്യമെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് സമാധാനം പുലരുകയാണെന്നും ചോരക്കൊതിയന്മാർ ഓരോന്നായി തകരുകയാണെന്നും ലോകം ഉറപ്പായിരിക്കുകയാണ്.
മുൻ ഇസ്രായേൽ സൈനിക മേധാവിയും 'യഷാർ' പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ട് ഇസ്രായേലിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങിക്കഴിഞ്ഞു. ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ഐസൻകോട്ടിനെ ചുമതലപ്പെടുത്തി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അങ്ങനെ ചുമതലപ്പെടുത്തിയതുകൊണ്ടുതന്നെ താനാണ് ഇനി പ്രധാനമന്ത്രിയെന്നും തനിക്ക് കൃത്യവും സമഗ്രവുമായ സുരക്ഷാ റിപ്പോർട്ടുകളും രഹസ്യാന്വേഷണ വിലയിരുത്തലുകളും ലഭിക്കേണ്ടതുണ്ടെന്നും ഐസൻകോട്ട് അന്ത്യശാസനം നൽകി കഴിഞ്ഞു. തന്റെ സംഘം നെതന്യാഹുവിന്റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിയമം അനുശാസിക്കുന്നതുപോലെ ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഐസൻകോട്ട് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടതോടെ നെതന്യാഹുവിനെ മാറ്റി ഐസൻകോട്ട് വരുന്നതിൽ ലോകം പ്രതീക്ഷയിലാണ്.
തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം, അതായത് 61 സീറ്റുകൾ ലഭിച്ചില്ലെങ്കിലും, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഐസൻകോട്ടിനെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ക്ഷണിച്ചു കഴിഞ്ഞു. സഖ്യകക്ഷികളുമായി ചർച്ച നടത്തി ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് 28 ദിവസത്തെ സമയം നൽകി. ഇനിയും ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകും. അങ്ങനെ സർക്കാർ ഉണ്ടാക്കാൻ 40 ദിവസത്തോളം ഇനിയും സമയം ബാക്കി നിൽക്കെ തന്ത്രപരമായ നീക്കങ്ങൾ തന്നെയാണ് ഐസൻകോട്ട് നടത്തുന്നത്. ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ഐസൻകോട്ടിന് പിന്നിൽ അണിനിരന്നിട്ടുണ്ട്. അഴിമതി ആരോപണങ്ങളില്ലാത്ത പ്രതിച്ഛായയും സൈനിക മേധാവി എന്ന നിലയിലുള്ള പ്രവർത്തനപരിചയവും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. ഒക്ടോബർ 7-ലെ ആക്രമണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സൈനിക സേവനം എല്ലാവർക്കും നിർബന്ധമാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് വോട്ടർമാരെ ഏറെ ആകർഷിച്ചത്. അതനുസരിച്ച് പാവങ്ങളെ കൊന്നുതള്ളുന്ന ലോകം കണ്ടുമടുത്ത ബെഞ്ചമിൻ നെതന്യാഹുവിനെ നാടുകടത്തി ഐസൻകോട്ട് ഇസ്രായേലിന്റെ ചുമതല ഏറ്റെടുക്കാൻ പോകുകയാണ്. 40 ദിവസത്തിനുള്ളിൽ എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും അതൊരു ശുഭവാർത്ത തന്നെയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)