‘അന്തഭക്തരേക്കാൾ ബുദ്ധിയുള്ള യുവജനങ്ങളെയാണോ ഉദ്ദേശിച്ചത്?’; ‘ദിമാഗി നക്സൽ’ പ്രയോഗത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ കൂട്ടായ്മ രംഗത്ത്
‘ദിമാഗി നക്സൽ ജനതാ പാർട്ടി’ സോഷ്യൽ മീഡിയയിൽ രംഗത്ത്; പ്രധാനമന്ത്രിയുടെ പരാമർശത്തെ രാഷ്ട്രീയ പരിഹാസത്തിലൂടെ ചോദ്യം ചെയ്ത് പുതിയ കൂട്ടായ്മ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് പിന്നാലെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടും ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ശക്തമായ വിമർശനവും പരിഹാസവുമായാണ് പുതിയ കൂട്ടായ്മയുടെ ഇടപെടൽ.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്ത് സായുധ നക്സലിസം അവസാനിച്ചെങ്കിലും, സമൂഹത്തിൽ പുതിയ രീതിയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘ദിമാഗി നക്സൽ’ ചിന്താഗതിക്കാർ ഇപ്പോഴും സജീവമാണെന്നും അവരെ തിരിച്ചറിഞ്ഞ് നേരിടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപംകൊണ്ടത്. പ്രധാനമന്ത്രിയുടെ പരാമർശത്തെ രാഷ്ട്രീയ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുന്ന ഉള്ളടക്കങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവരുന്നത്.
‘രാജ്യത്ത് ബുദ്ധിയുള്ള നക്സലുകൾ രാജ്യത്തെ നശിപ്പിക്കാൻ അവസരം കാത്തുനിൽക്കുകയാണ്’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ ചൂണ്ടിക്കാട്ടി, ആരെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന ചോദ്യവും പുതിയ പാർട്ടി ഉയർത്തുന്നു. ‘അന്തഭക്തരേക്കാൾ ബുദ്ധിയുള്ള യുവജനങ്ങളെയാണോ ഉദ്ദേശിച്ചത്?’ എന്ന തരത്തിലുള്ള പരിഹാസവും ഉയരുന്നുണ്ട്.
മോദി സർക്കാരിനെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ചർച്ചയാക്കി ജന്ദർ മന്ദറിൽ പ്രതിഷേധം നടത്തണമെന്ന തരത്തിലുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, മോദിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം വന്നാൽ അവ നീക്കം ചെയ്യില്ലെന്നും, അത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നവരുടെ പേര് പുറത്തുവിടുമെന്നും എക്സിന്റെ ഉടമ ഇലോൺ മസ്ക് പറഞ്ഞതായി വാർത്തകൾ വരുന്നുണ്ട്
പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പ്രയോഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)