പ്രണയബന്ധത്തിന് വീട്ടുകാരുടെ എതിർപ്പ്; കൊല്ലത്ത് കമിതാക്കൾ തടാകത്തിൽ ചാടി ജീവനൊടുക്കി

Sep 06, 2026 - 15:36
0
പ്രണയബന്ധത്തിന് വീട്ടുകാരുടെ എതിർപ്പ്; കൊല്ലത്ത് കമിതാക്കൾ തടാകത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: പ്രണയബന്ധത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവങ്കോട് സ്വദേശി അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് പരാതി ഉയരുകയും വിഷയത്തിൽ പോലീസ് ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും പോലീസിന് എഴുതി ഒപ്പിട്ടുനൽകിയിരുന്നതായാണ് വിവരം. എന്നാൽ ഇന്നലെ വൈകിട്ടോടെ ശാസ്താംകോട്ട തടാകത്തിന് സമീപമെത്തിയ ഇരുവരും തടാകത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User