ചോദ്യപേപ്പർ മാറി, പരീക്ഷ നിർത്തി; പി.എസ്.സി നടത്തിപ്പിൽ വീണ്ടും വിവാദം

ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ റദ്ദാക്കി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Jul 18, 2026 - 15:12
0
ചോദ്യപേപ്പർ മാറി, പരീക്ഷ നിർത്തി; പി.എസ്.സി നടത്തിപ്പിൽ വീണ്ടും വിവാദം

ആലപ്പുഴ: പി.എസ്.സി പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച ആരോപണം. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ കമ്പനി, കോർപ്പറേഷൻ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ പരീക്ഷ ഉടൻ റദ്ദാക്കുകയായിരുന്നു.

അതേസമയം, ഇതേ തസ്തികകളിലേക്കുള്ള രാവിലെ നടന്ന പരീക്ഷ വിജയകരമായി പൂർത്തിയായതായി പി.എസ്.സി അറിയിച്ചു. പരീക്ഷ നടത്തിപ്പിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ മാറ്റിവെച്ചതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User