ആലപ്പുഴ–ബംഗളൂരു വോൾവോ സർവീസ് പുനരാരംഭിക്കുന്നു; ഓൺലൈൻ ബുക്കിംഗ് തുടങ്ങി

കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് പുതിയ വോൾവോ എ.സി. സെമി സ്ലീപ്പർ സർവീസ്; ഓഗസ്റ്റ് 16ന് ഉദ്ഘാടനം

Aug 13, 2026 - 10:03
Updated: 2 months ago
0
ആലപ്പുഴ–ബംഗളൂരു വോൾവോ സർവീസ് പുനരാരംഭിക്കുന്നു; ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി പുതിയ വോൾവോ എ.സി. സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 5.30ന് ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.

ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്ക് നേരത്തെ നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ (മണ്ണുത്തി ബൈപ്പാസ്), പാലക്കാട് (ചന്ദ്രനഗർ), കോയമ്പത്തൂർ (L&T ബൈപ്പാസ്), സേലം വഴി അടുത്ത ദിവസം രാവിലെ 5.55ന് ബംഗളൂരുവിൽ എത്തും.

ബംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന സർവീസ് സേലം, കോയമ്പത്തൂർ (L&T ബൈപ്പാസ്), പാലക്കാട് (ചന്ദ്രനഗർ), തൃശൂർ (മണ്ണുത്തി ബൈപ്പാസ്), വൈറ്റില വഴി രാവിലെ 8 മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരും.

നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഔദ്യോഗിക ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് ലഭ്യമാണ്.

കൂടാതെ, വാട്സ്ആപ്പ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ ചാറ്റിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രാ തീയതി, സർവീസ്, സീറ്റ് തിരഞ്ഞെടുക്കൽ, ഓൺലൈൻ പേയ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള നടപടികൾ വാട്സ്ആപ്പിലൂടെ പൂർത്തിയാക്കാം. ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User