മഴ ശക്തമാകാൻ സാധ്യത; യെല്ലോ അലേർട്ടിന് പിന്നാലെ തീരദേശത്തും ജാഗ്രത

Sep 20, 2026 - 09:56
Updated: 5 hours ago
0
മഴ ശക്തമാകാൻ സാധ്യത; യെല്ലോ അലേർട്ടിന് പിന്നാലെ തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ (സെപ്റ്റംബർ 21)യും മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 

മഴ മുന്നറിയിപ്പിന് പിന്നാലെ തീരദേശ മേഖലയിലും ജാഗ്രതാ നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദേശം. രാത്രി 8.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം നിർദേശിച്ചു. തീരപ്രദേശങ്ങളിൽ അനാവശ്യമായി കടലിൽ ഇറങ്ങുന്നതും അപകടസാധ്യതയുള്ള മേഖലകളിലേക്ക് പോകുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User