പിഎസ്‌സി പരീക്ഷാ ക്രമക്കേട്; നടപടികൾ വിശദീകരിച്ച് സെക്രട്ടറി ഗവർണർക്ക് മുന്നിൽ
പിഎസ്‌സി പരീക്ഷാ-നിയമന ക്രമക്കേട് പരാതികളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ട് പിഎസ്‌സി സെക്രട്ടറി സാജു ജോർജിൽ നിന്ന് വിശദീകരണം തേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സിയുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് പരാതികളിൽ ഇടപ്പെട്ട് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തിൽ സ്വീകരിച്ച നടപടികളും നിലവിലെ അന്വേഷണ പുരോഗതിയും നേരിട്ട് മനസിലാക്കുന്നതിനായി പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ വെള്ളിയാഴ്ച്ച വൈകുന്നേരം ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്മീഷൻ നടത്തിയ ആഭ്യന്തര അന്വേഷണവും തുടർന്നുണ്ടായ നടപടികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. വിഷയത്തിൽ പിഎസ്‌സി സ്വീകരിച്ച നടപടികൾ സെക്രട്ടറി ഗവർണറെ ധരിപ്പിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജൻസികളുമായി കമ്മീഷൻ പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി. പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന നടപടിക്രമവും ഗവർണറെ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)