വി.പി. നാരായണൻ അനുസ്മരണദിനം ആചരിച്ചു
നീലേശ്വരത്ത് ഐ.എൻ.ടി.യു.സി.യും ബീഡി സിഗാർ യൂണിയനും സംയുക്തമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
നീലേശ്വരം: പാലായിയിൽ രാഷ്ട്രീയ അക്രമത്തിൽ കൊല്ലപ്പെട്ട നീലേശ്വരം പള്ളിക്കരയിലെ വി.പി. നാരായണന്റെ 49-ാം വാർഷിക ദിനാചരണം ആചരിച്ചു. നീലേശ്വരം മണ്ഡലം ഐ.എൻ.ടി.യു.സി.യും ബീഡി സിഗാർ യൂണിയനും സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

വി.പി. നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും മൗനപ്രാർത്ഥനയും നടത്തിയാണ് അനുസ്മരണ സമ്മേളനത്തിന് തുടക്കമായത്. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. വി.പി. നാരായണന്റെ സ്മരണകൾ പങ്കുവെച്ച് മടിയൻ ഉണ്ണികൃഷ്ണൻ സംസാരിച്ചു.

കെ.വി. രാഘവൻ, ഇ. ഷജീർ, എൻ.സി. രാജു, സി. വിദ്യാധരൻ, വി.വി. രാജം, വി.വി. ജാനു, ഇട്ടപ്പുറം പ്രദീപൻ, വിനോദ് അരമന, കെ.പി. ബാലകൃഷ്ണൻ, വി.കെ. രാമചന്ദ്രൻ, കെ. സുരേഷ് കുമാർ, കെ.എം. ശ്രീജ, അനൂപ് ഓർച്ച, കെ. സുകു, കെ.വി. ശശികുമാർ, കെ.പി. ശശി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)