പാലായിലെ വിപ്പ് ലംഘനം; 5 കൗൺസിലർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അഞ്ച് കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി.
സീറ്റു നൽകി ജയിപ്പിച്ച പ്രസ്ഥാനത്തെയും രാഷ്ട്രീയ മര്യദയെയും വില്പനച്ചരക്കാക്കിയ പാലായിലെ നൂറാം കിട രാഷ്ട്രീയ നേതാക്കൾക്ക് ജനാധിപത്യത്തിന്റെ പ്രസക്തി എന്താണ് എന്ന് അറിയാൻ പോകുകയാണ്. പാലായിൽ ജനാധിപത്യത്തെ അപമാനിച്ച കൗൺസിലർമാർക്ക് പാലായിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് വന്നിരിക്കുന്നു. കോൺഗ്രസ് വിട്ടു ഇടതു പക്ഷത്തിന്റെ അച്ചാരം വാങ്ങി ഒന്നിച്ചു കൂടിയ 4 വിമത കോൺഗ്രസ് കൗൺസിലർമാർക്കും ഒപ്പം അവസരം കിട്ടിയാൽ ഏതു പാർട്ടിക്കൊപ്പം നിൽക്കാനും മടിക്കാത്ത നിലവിലെ ചെയർപേഴ്സൺ മായാ രാഹുലിനും ആണ് നോട്ടീസ് അയച്ചത്.വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. എന്ത് വാദം കേൾക്കൽ, ഒരാളുടെ വ്യക്തിപരമായ വൈരാഗ്യവും അസൂയയും പ്രകടിപ്പിക്കാനുള്ളതല്ല ജനാതിപത്യം. അതിനു അവരുടെ പാർട്ടി നൽകുന്ന ചില നിർദേശങ്ങളും തീരുമാനങ്ങളും ഉണ്ട്. അതനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത് എന്നത് ഇവർ മനഃപൂർവം തിരസ്ക്കരിക്കുകയായിരുന്നു. ഇല്ലങ്കിൽ പണികിട്ടും. അതനുസരിച്ച് കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനോ നിലവിലെ കൗൺസിലർ പദവിയിൽ തുടരാനോ ഇവർക്ക് കഴിഞ്ഞേക്കില്ലയെന്നാണ് ഇപ്പോൾ ഏകദേശം സൂചന ലഭിക്കുന്നത്.
യു ഡി എഫ് എടുത്ത നിലപാട് പ്രകാരം ഭരണം നടത്തിയിരുന്ന ഒരു യു ഡി എഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെയാണ് ഈ പറയുന്ന 5 പേര് പിന്തുണച്ചത്. തുടർന്ന് കോട്ടയം ഡിസിസി പ്രസിഡൻറ് കൂറുമാറ്റ നിരോധന പ്രകാരം പരാതി നൽകുകയായിരുന്നു. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേൾക്കും. അതുകഴിഞ്ഞാണ് ബാക്കി തീരുമാനം. നമുക്കറിയാം.. പാലാ നഗരസഭാ എന്ന് പറയുന്നത് മാണി സാർ എന്ന യു ഡി എഫ് അതികായന്റെ മണ്ണാണ്. മകന് രാഷ്ട്രീയ ബോധമില്ലാത്തതുകൊണ്ടു പിതാവിന്റെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലേക്ക് പാല നഗരസഭയും വെച്ചുകൊടുക്കുകയായിരുന്നു. മാണി സാർ എന്നാൽ കേരള കോൺഗ്രസുകാരൻ ആയിരുന്നുവെങ്കിലും കോൺഗ്രസ്സിനെ കൂടി പതിറ്റാണ്ടുകളോളം കൂടെ കൊണ്ട് നടന്ന നേതാവായിരുന്നു എന്ന് നമുക്കറിയാം. ആ പാലാ നഗരസഭാ ഇടതു പക്ഷത്തു നിന്ന് തിരിച്ചു പിടിച്ചു കേരളം മുഴുവൻ അതിൽ അഭിമാനം കൊണ്ട് നിൽക്കുമ്പോഴാണ് കോൺഗ്രസ്സിനെ ചതിച്ചു കൊണ്ട് നാലുപേർ രംഗത്തു വന്നത്.
എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ രണ്ടും മൂന്നും നിലപാട് എടുത്ത കൗൺസിലർ കൂടിയാണ്. അങ്ങനെയുള്ള നിലപാടുകൾ വീട്ടിൽ എടുക്കാം എന്നാൽ ജനാധിപത്യയത്തിൽ കഴിയില്ല. അതൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്കാൻ തന്നെയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ വിളിപ്പിച്ചത്. ഇങ്ങനെയുള്ളവരെ അധികാരത്തിന്റെ അപ്പക്കഷ്ണം തിന്നാൻ എല്ലാ മര്യാദകളും ലംഘിക്കുന്ന അവസവാദ രാഷ്ട്രീയത്തിലെ അഭിനവ യൂദാസുകളെ പടിയടച്ചു പിണ്ഡം വെച്ചാല് ജനാധിപത്യത്തിന് തിളക്കം കൂടുകയുള്ളൂ . അതാണ് ഇനി പാലാ കാണാൻ പോകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)