സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പോയ നേതാവിന് കരിഓയില്‍ അഭിഷേകം

Sep 02, 2022 - 04:32
0
സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പോയ നേതാവിന് കരിഓയില്‍ അഭിഷേകം



കൊല്ലം: സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം ബിജെപിയില്‍ ചേര്‍ന്ന പഞ്ചായത്തംഗത്തിന്റെ മേല്‍ കരിഓയില്‍ ഒഴിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് അംഗം മാമ്പഴത്തറ സലീമിന്റെ ദേഹത്താണ് കരിഓയില്‍ പ്രയോഗം നടത്തിയത്. എല്‍ഡിഎഫ് സീറ്റില്‍ മത്സരിച്ചിട്ട് ബിജെപിയിലേക്ക് പോയ സലീം രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം നടന്നത്. ഒരാഴ്ച മുമ്പ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച പഞ്ചായത്ത് കമ്മറ്റിക്ക് വ്യാഴാഴ്ച രാവിലെ പത്തരയോടെ സലിം എത്തിയപ്പോഴായിരുന്നു എല്‍ഡിഎഫിന്റെ പ്രതിഷേധം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User