രാസലഹരി ഉപയോഗിക്കുന്നതിനിടെ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരി ഉപയോഗിച്ചെന്ന കേസിൽ തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Sep 17, 2026 - 12:52
Updated: 4 hours ago
0
രാസലഹരി ഉപയോഗിക്കുന്നതിനിടെ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക സംഘം പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സനീഷിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കോൺഗ്രസുമായി ഇടഞ്ഞതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് സനീഷ് ജോർജ് നഗരസഭയിലേക്ക് വിജയിച്ചത്. തുടർന്ന് ഇടതുമുന്നണിയോടൊപ്പം ചേർന്ന് നഗരസഭാ ചെയർമാനായി. പിന്നീട് കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ചെയർമാൻ സ്ഥാനം രാജിവെക്കുകയായിരുന്നു. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User