വോട്ടര്‍ പട്ടിക പ്രസിദ്ധികരിക്കണമെന്ന് തരൂര്‍

Sep 02, 2022 - 03:52
0
വോട്ടര്‍ പട്ടിക പ്രസിദ്ധികരിക്കണമെന്ന് തരൂര്‍




കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സമിതിയ്ക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് സുതാര്യമാവേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ക്കു വോട്ട് ചെയ്യാം, ആര്‍ക്കു പിന്താങ്ങാം എന്നത് ഒരു തെരഞ്ഞടുപ്പില്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും തരൂര്‍ ഇന്ത്യന്‍ എകസ്പ്രസിനോട് പറഞ്ഞു. പാര്‍ട്ടിയിലെ 9,000-ത്തോളം പിസിസി പ്രതിനിധികളുടെ പട്ടിക നല്‍കണമെന്ന് ജി 23 നേതാവും ലോക്‌സഭാ എംപിയുമായ മനീഷ് തിവാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോകസഭ എംപി ചിദംബരവും തരൂരും ഇതിനെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന തലത്തിലുള്ള വോട്ടര്‍ പട്ടിക കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User