വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേരളത്തിൽ നിയന്ത്രണം ഒഴിവാക്കി

വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് ആശ്വാസം; ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും.

Sep 28, 2026 - 11:12
Updated: 1 hour ago
0
വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേരളത്തിൽ നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് കേരളത്തിന് താൽക്കാലിക ആശ്വാസം. സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ നേരിയ പുരോഗതി ഉണ്ടായതോടെ അടുത്ത ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവായിരിക്കുകയാണ്. ആവശ്യകത ഉയർന്ന സമയങ്ങളിൽ പോലും വിതരണം ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കിയതായി  കെഎസ്ഇബി വ്യക്തമാക്കി. 

തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞതാണ് നിലവിലെ പ്രതിസന്ധി നിയന്ത്രിക്കാൻ പ്രധാനമായും സഹായിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കാൻ സാധിച്ചു.നേരത്തെ പ്രതിസന്ധി മറികടക്കുന്നതിനായി കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്ന നടപടിയും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇതിന് പിന്നാലെ ഒക്ടോബർ മുതൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നേരിടാൻ 588 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറും നിലവിൽ വരും.

വൈദ്യുതി ഉപയോഗം ഏറ്റവും ഉയരുന്ന സമയങ്ങളിൽ അധിക വൈദ്യുതി ലഭ്യമാകുന്നത് വിതരണ മേഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്. നിലവിലെ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User