യുഡിഎഫിന് മിന്നും വിജയം; 13 സീറ്റും പിടിച്ചെടുത്തു

Jul 18, 2022 - 04:46
0
യുഡിഎഫിന് മിന്നും വിജയം; 13 സീറ്റും പിടിച്ചെടുത്തു

തൊടുപുഴ: പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് വിജയം. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള പാനലിലെ ാണ് ജയിച്ചത്. പിജെ അവിര, ഷിബിലി സാഹിബ്, ആര്‍ ജയന്‍, എന്‍ എ ബെന്നി, കെ രാജേഷ്, ഇന്ദു സുധാകരന്‍ (കോണ്‍ഗ്രസ്), പി എന്‍ സീതി, കെ എം സലീം സഫിയ ജബ്ബാര്‍ (മുസ്ലിം ലീഗ്), ബൈജു വറവുങ്കല്‍ ,  ഷേര്‍ളി അഗസ്റ്റിന്‍, ടെസി ജോണി (കേരള കോണ്‍ഗ്രസ്) എന്നിവര്‍ വിജയിച്ചു. കഴിഞ്ഞ മെയ് 14ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് സംഘര്‍ഷങ്ങളുടെ പേരില്‍ മാറ്റിവച്ചത്. തുടര്‍ന്ന് ഹൈക്കോടതി ഇടപ്പെട്ട് വീണടും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹം തൊടുപുഴ നഗരത്തില്‍ വിന്യസിച്ചായിരുന്നു ഇലക്ഷന്‍ നടത്തിയത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User