ചിമ്പാന്‍സിക്ക് പകരം മണി; പുലിവാല് പിടിച്ച് മഹിളാ കോണ്‍ഗ്രസ്; സതീശന്‍ കലിപ്പില്‍

Jul 18, 2022 - 06:59
0
ചിമ്പാന്‍സിക്ക് പകരം മണി; പുലിവാല് പിടിച്ച് മഹിളാ കോണ്‍ഗ്രസ്; സതീശന്‍ കലിപ്പില്‍

വനിതകളെ അപമാനിച്ച് സംസാരിച്ച എം എം മണിക്കെതിരെ അധിക്ഷേപവുമായി മഹിളാ കോണ്‍ഗ്രസ്. ചിമ്പാന്‍സിയുടെ ചിത്രത്തിന്റെ തലമാറ്റി പകരം എം എം മണിയുടെ തലവെട്ടിയൊട്ടിച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് വിവാദമായത്. തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. മഹിളാ കോണ്‍ഗ്രസിന്റെ  നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് അധിക്ഷേപമുണ്ടായത്.   മണിയെ ചിമ്പന്‍സിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്പന്‍സിയുടെ ചിത്രത്തില്‍ മണിയുടെ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയര്‍ന്നു.മണിക്കെതിരെ മോശമായപരാമര്‍ശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെപ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായപ്രതിപക്ഷ നേതാവ് സതീശന്‍  പാതി വഴിക്ക് മടങ്ങുകയും ചെയ്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User