തോല്‍വി: ജില്ലാ നേതൃത്വം കൈയൊഴിഞ്ഞു

Jun 04, 2022 - 00:57
0
തോല്‍വി: ജില്ലാ നേതൃത്വം കൈയൊഴിഞ്ഞു

കൊച്ചി: തൃക്കാക്കരയിലെ തോല്‍വിയില്‍ സിപിഎം ഉടന്‍ പരിശോധനയിലേക്ക് കടക്കും. തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വീഴ്ചകളില്‍ വരെ പഴി കേള്‍ക്കുന്നത് സംസ്ഥാന നേതാക്കളാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോല്‍വി. സിറോ മലബാര്‍ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടര്‍ ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്റെ തന്ത്രമായിരുന്നു. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും മന്ത്രിയില്‍ തന്നെ  എത്തിനില്‍ക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 1
Wow Wow 0
Sad Sad 1
Angry Angry 0

Comments (0)

User