ഹൈബിക്കെതിരെ മുരളീധരന്‍; പിളര്‍പ്പുണ്ടാക്കരുതെന്ന് താക്കീത് 

Jun 03, 2022 - 06:31
0
ഹൈബിക്കെതിരെ മുരളീധരന്‍; പിളര്‍പ്പുണ്ടാക്കരുതെന്ന് താക്കീത് 

കൊച്ചി: തൃക്കാക്കരയിലെ വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിച്ചതിനെതിരെ കെ മുരളീധരന്‍ എംപി രംഗത്ത്. ക്യാപ്റ്റനെന്ന വിളി പിളര്‍പ്പുണ്ടാക്കുന്നതിനാണെന്ന് പറഞ്ഞ മുരളീധരന്‍ തൃക്കാക്കരയിലേത് കൂട്ടായ്മ്മയുടെ വിജയമാണെന്ന് പറഞ്ഞു. സ്വന്തം ജില്ലയായത് കൊണ്ട് മാത്രം സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടിയെന്ന് മാത്രം. ഉപതെരഞ്ഞെടുപ്പ് തോറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിച്ച് ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User