തൃക്കരിപ്പൂർ കായിക സമുച്ചയത്തിൽ വൻ ക്രമക്കേട് ; വിശദമായ അന്വേഷണം വേണം . സന്ദീപ് വാര്യർ MLA
പെർമിറ്റുകൾ ഇല്ലാതെ ഉദ്ഘാടനം ചെയ്തെന്നും ഇതുവരെ ഒരു മത്സരം പോലും നടന്നിട്ടില്ലെന്നും MLA; നിർമ്മാണത്തിലെ അപാകതകളിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം.
കാസർകോട്: തൃക്കരിപ്പൂർ നടക്കാവിലെ കായിക സമുച്ചയത്തിന്റെ നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി തൃക്കരിപ്പൂർ MLA സന്ദീപ് വാര്യർ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സ്പോർട്സ് വകുപ്പിലെ അഴിമതിയുടെ സ്മാരകമായി കായിക സമുച്ചയം മാറിയിരിക്കുകയാണ്

MLA എന്ന നിലയിൽ നടത്തിയ പരിശോധനയിലാണ് നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി അപാകതകൾ വ്യക്തമായത് പെർമിറ്റുകൾ പോലുമില്ലാതെയാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തതെന്നും, നാളിതുവരെ ഇവിടെ ഒരു മത്സരം പോലും നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിർമ്മാണം പൂർത്തിയാക്കി കോൺട്രാക്ടർ കായിക സമുച്ചയം ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നും, പദ്ധതിയുടെ നിലവിലെ അവസ്ഥയും നിർമ്മാണത്തിലെ അപാകതകളും സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനാവശ്യമായി നിർമ്മിച്ച ഓഫീസ് കോംപ്ലക്സ് ഒഴിവാക്കിയിരുന്നെങ്കിൽ ഉത്തരമലബാറിന് അഭിമാനിക്കാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ഇവിടെ ഒരുക്കാൻ കഴിയുമായിരുന്നു. നിലവാരമില്ലാത്ത നിർമ്മാണത്തിലൂടെ വലിയൊരു സാധ്യതയാണ് നഷ്ടപ്പെടുത്തിയത്

കായിക സമുച്ചയത്തിന്റെ നിലവിലെ അവസ്ഥ തുടരാൻ അനുവദിക്കില്ല. നിർമ്മാണത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിച്ച് കായിക സമുച്ചയം നാടിനായി തുറന്നുകൊടുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)