വ്യാഴാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസബന്ദ്; നരേന്ദ്ര മോദിയുടെ കോലം കത്തിക്കും

KSU announces a state-wide education bandh for Thursday

Jul 22, 2026 - 19:14
Updated: 1 month ago
0
വ്യാഴാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസബന്ദ്; നരേന്ദ്ര മോദിയുടെ കോലം കത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെനേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ഇവരെ ബലംപ്രയോഗിച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User