മന്ത്രി സി.പി. ജോണിന്റെ ‘കെഎസ്ആർടിസി സൗജന്യ യാത്ര’ പരാമർശം: പൊതുഗതാഗത രംഗത്ത് പുതിയ വിവാദം

Controversy Erupts Over CP John's Remarks on Free KSRTC Bus Travel for Women

Aug 04, 2026 - 12:37
Updated: 1 month ago
0
മന്ത്രി സി.പി. ജോണിന്റെ ‘കെഎസ്ആർടിസി സൗജന്യ യാത്ര’ പരാമർശം: പൊതുഗതാഗത രംഗത്ത് പുതിയ വിവാദം
സി.പി. ജോൺ
മന്ത്രി സി.പി. ജോണിന്റെ ‘കെഎസ്ആർടിസി സൗജന്യ യാത്ര’ പരാമർശം: പൊതുഗതാഗത രംഗത്ത് പുതിയ വിവാദം

പണം നൽകേണ്ടതില്ലാത്ത കെഎസ്ആർടിസി പ്രിയ ദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പാലക്കാട് സംഘടിപ്പിച്ച കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ പണം നൽകാൻ മടിക്കാത്തവർ, ബസ് യാത്രയുടെ കാര്യത്തിൽ സൗജന്യ സേവനങ്ങളെ അമിതമായി ആശ്രയിക്കുന്നു എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. "സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ ചികിത്സയുടെ കാര്യം വരുമ്പോൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രി വരാന്തയിൽ സ്വന്തം അച്ഛനമ്മമാരെ കൊണ്ടുപോയി കിടത്തും. യാത്രയുടെ കാര്യം വരുമ്പോൾ കാശ് കൊടുക്കേണ്ടാത്തതോ കുറവുള്ളതോ ആയ കെഎസ്ആർടിസിയിൽ തള്ളിക്കയറുകയും ചെയ്യും" മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി നിലനിൽക്കെ, ഗതാഗത മന്ത്രി തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ രംഗത്തും പൊതുസമൂഹത്തിലും വലിയ ചർച്ചയായിട്ടുണ്ട്. സൗജന്യ യാത്ര കാരണം തങ്ങൾക്ക് കളക്ഷൻ കുറയുന്നുവെന്ന സ്വകാര്യ ബസ് ഉടമകളുടെ പരാതി ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. പ്രിയദർശിനി പദ്ധതിയുടെ വിജയം ദാരിദ്ര്യത്തിന്റെ പ്രതീകമാണ്. ദാരിദ്ര്യം എടുത്തുകളഞ്ഞു എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വലിയൊരു വിഭാഗം ആളുകൾ ബസ് കാശ് പോലുമില്ലാതെ വിഷമിക്കുന്നു എന്നാണ് താൻ പറഞ്ഞത്. സർക്കാർ ആശുപത്രികളിലും പൊതുഗതാഗതവും ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User