തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് നഷ്ടം

May 18, 2022 - 04:03
0
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് നഷ്ടം

കൊച്ചി: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതില്‍ എറണാകുളത്ത് ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം. തൃപ്പുണിത്തുറ നഗരസഭയില്‍ എന്‍ഡിഎ  അട്ടിമറി വിജയം നേടി.  രണ്ട് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി. എല്‍ഡിഎഫിന്റെ നിര്‍ണായകമായ സീറ്റുകളാണ് എന്‍ഡിഎ പിടിച്ചെടുത്തത്.  കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷനിലും ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സീറ്റ് ബിജെപി നിലനിര്‍ത്തി.  അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈന്‍ 25 വോട്ടുകള്‍ക്ക് വിജയിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User