മലപ്പുറം ജില്ലയില്‍ യുഡിഎഫിന് മിന്നും ജയം

May 18, 2022 - 04:23
0
മലപ്പുറം ജില്ലയില്‍ യുഡിഎഫിന് മിന്നും ജയം

മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. ജില്ലയില്‍ മൂന്നിടത്ത് തെരഞ്ഞെടുപ്പ് നടന്നതില്‍ രണ്ടിടത്ത് യുഡിഎഫിന് ജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റിലും യുഡിഎഫ് വിജയിച്ചു.  ആലംകോട് പഞ്ചായത്തിലാണ് എല്‍ഡിഎഫ് സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആലംകോട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.സി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന് സീറ്റ് നഷ്ടം ആയെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User