കോഴിക്കോട്ട് സിപിഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു

Sep 16, 2022 - 04:50
0
കോഴിക്കോട്ട് സിപിഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം  സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പൊലീസിൽ പീഡന പരാതി നൽകി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് പൊലീസിൽ പരാതി ലഭിച്ചത്. ഈ മാസം ഒന്നാം തിയ്യതി ചെറുവണ്ണൂരിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ചെറുവണ്ണൂർ സ്വദേശിയും പ്രാദേശിക മഹിളാ നേതാവും കൂടിയായ വനിതാ നേതാവിന്റെ പരാതി.പരാതി സ്വീകരിച്ച മേപ്പയൂർ പൊലീസ് കെപി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.   

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User