ഓണം ഉഷാറാക്കാൻ സർക്കാർ; ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ഓണബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

Aug 15, 2026 - 12:53
0
ഓണം ഉഷാറാക്കാൻ സർക്കാർ; ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള  ഓണത്തോടനുബന്ധിച്ച ബോണസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ബോണസിന് അർഹരായ ജീവനക്കാർക്ക് 4,500 രൂപ വീതവും അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉല്ലാസവബത്തയായാണ് നൽകുന്നത്. കൂടാതെ, സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1,250 രൂപയും ലഭിക്കും.

അതേസമയം, ഏകാധ്യാപക, പെരിപറ്ററ്റിക് വിദ്യാലയങ്ങളിലെ അധ്യാപകർ, ആയമാർ, ഉച്ചഭക്ഷണ തൊഴിലാളികൾക്ക് 1,550 രൂപയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ദിവസവേതനക്കാർക്ക് 1,460 രൂപയും, ബാലവാടി-അങ്കണവാടി ഹെൽപ്പർമാർക്കും പാലിയേറ്റീവ് കെയർ നഴ്‌സുമാർക്കും 1,450 രൂപയും ലഭിക്കും. ഓഗസ്റ്റ് 17 മുതലായിരിക്കും ബോണസ് വിതരണം ആരംഭിക്കുക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User