ഡി.വൈ.എഫ്.ഐ.യിൽ തലമുറമാറ്റം; തലപ്പത്തേക്ക് ചിന്താ ജെറോം

ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.

Aug 14, 2026 - 15:58
Updated: 6 hours ago
0
ഡി.വൈ.എഫ്.ഐ.യിൽ തലമുറമാറ്റം; തലപ്പത്തേക്ക് ചിന്താ ജെറോം
chintha-jerome

കൊല്ലം: ഡിവൈഎഫ്ഐയുടെ  സംസ്ഥാന നേത്ര്വതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ്.  ഡിവൈഎഫ്ഐയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന പ്രസിഡന്റായി ഒരു സ്ത്രീ ചുമതലയേൽക്കാൻ പോകുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇതിനു പിന്നാലെ,ചിന്താ ജെറോമിന്റെ പേരാണ് ശക്തമായി കേൾക്കുന്നത്. കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത. കഴിഞ്ഞദിവസം ചേർന്ന ഡി.വൈ.എഫ്.ഐ. ഫ്രാക്ഷൻ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ പാനലിന് രൂപം നൽകിയത്. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിനെ സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുമുള്ള രാഹുലിനെ ട്രെഷറർ ആയി നിയമിക്കാനുമാണ് സാധ്യത. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. 

അടുത്ത ദിവസം ചേരുന്ന ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ ഭാരവാഹികളുടെ പാനലിന് അംഗീകാരം നൽകുമെന്നാണ് സൂചന. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.ഫ്രാക്ഷൻ യോഗം ചേർന്ന് ഭാരവാഹികളുടെ പാനൽ തയ്യാറാക്കുന്ന രീതിയാണ് സാധാരണയായി സംഘടനയിൽ പിന്തുടരുന്നത്. സംഘടനയിൽ വനിതാ പ്രാധിനിത്യം ഉറപ്പാക്കുന്നതിനായി  കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ട്രഷറർ സ്ഥാനത്തേക്ക് വനിതകളെ നിയോഗിച്ചു. സംഘടനയുടെ ഭരണഘടനയിൽ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം നിർബന്ധമാണ്. ഇതിന് പുറമെ, വനിതകളെ സാധാരണ കമ്മിറ്റി അംഗത്വത്തിൽ മാത്രം ഒതുക്കാതെ, പ്രധാനപ്പെട്ട ഭാരവാഹിത്വങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരണമെന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. എന്നാൽ, ഈ തീരുമാനം ജില്ലാ തലത്തിൽ പൂർണമായി നടപ്പായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User