വന്ദേമാതരം പാടാനാകാതെ വാരാണസി യുവമോർച്ച നേതാവ്; ബിജെപിക്കെതിരെ പരിഹാസം

വാരാണസിയിൽ വന്ദേമാതരത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഗാനം മുഴുവനായി പാടാൻ കോൺഗ്രസ് പ്രവർത്തകർ വെല്ലുവിളിച്ചതോടെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്‌സ്വാൾ പതറിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Aug 18, 2026 - 15:35
0
വന്ദേമാതരം പാടാനാകാതെ വാരാണസി യുവമോർച്ച നേതാവ്; ബിജെപിക്കെതിരെ പരിഹാസം

വന്ദേമാതരത്തിനോട് വല്ലാത്ത സ്‌നേഹമാണ് ബിജെപിക്കാര്‍ക്ക്. ഈ അടുത്തിടെ തുടങ്ങിയ മൊഹബത്താണ് അത്. വന്ദേമാതരം എല്ലാവരും ചടങ്ങുകളില്‍ മുഴവനായും ആലപിക്കണമെന്നാണ് ബിജെപിക്കാരുടെ ആവശ്യം. എന്നാല്‍ ഇതേ ബിജെപിക്കാര്‍ക്ക് വന്ദേമാതരം പാടാന്‍ അറിയാമോ. ഭൂരിപക്ഷം ബിജെപികാര്‍ക്കും അത് അറിയില്ലാ എന്നതാണ് വാസ്തവം. വന്ദേമാതരത്തെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി യുവജന വിഭാഗം നേതാവ് ക്യാമറയ്ക്ക് മുന്നില്‍ വന്ദേമാതരം പാടാനാവാതെ വിയര്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളല്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ മഹാനഗര്‍ യുവമോര്‍ച്ച പ്രസിഡന്റ് രജത് ജയ്‌സ്വാളാണ് പ്രതിഷേധത്തിനിടെ നാണംകെട്ട് തിരിഞ്ഞോടിയത്. കോണ്‍ഗ്രസ് ഓഫീസിലേക്കാണ് രജത് ജയ്‌സ്വാള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രതിഷേധവുമായി എത്തിയത്. കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് മുന്നേറുന്നതിനിടെ, സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമറകള്‍ക്ക് മുന്നില്‍ വന്ദേമാതരം മുഴുവനായി ഒന്ന് പാടിക്കേള്‍പ്പിക്കാന്‍ ബി.ജെ.പി നേതാവിനെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍, വരികള്‍ കൃത്യമായി പാടാനാവാതെ പരുങ്ങിയ നേതാവ്, കോണ്‍ഗ്രസുകാരോട് കയര്‍ക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ പന്തിയല്ലെന്ന് കണ്ട് അണികളോടൊപ്പം വേഗത്തില്‍ സ്ഥലംവിടുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പരിഹാസവും വിമര്‍ശനവുമാണ് ബി.ജെ.പിക്കെതിരെ ഉയരുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി ബി.ജെ.പിയും യുവമോര്‍ച്ചയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അതിനിടയില്‍ ഇത്തരം ഒരു കോമഡികള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വാരാണസിയിലും യുവമോര്‍ച്ച മഹാനഗര്‍ പ്രസിഡന്റ് രജത് ജയ്‌സ്വാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രകടനം നടത്തി പിന്നീട് നാണം കെട്ടത്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. കോണ്‍ഗ്രസ് ദേശവിരുദ്ധമാണെന്നും ദേശീയഗീതത്തെ അവഹേളിച്ചുവെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 

നിങ്ങള്‍ ഇത്രയധികം ദേശസ്നേഹം പറയുന്നവരാണെങ്കില്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇപ്പോള്‍ വന്ദേമാതരം മുഴുവനായി പാടി കേള്‍പ്പിക്കാമോ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രജത് ജയ്‌സ്വാളിനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യമൊന്ന് പതറിയ നേതാവ് വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പാടാന്‍ സാധിച്ചില്ല.  തുടര്‍ന്ന് വിഷയത്തില്‍നിന്ന് തെന്നിമാറാനായി അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മറ്റ് കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, പ്രതിഷേധക്കാര്‍ ചോദ്യത്തില്‍ ഉറച്ചുനില്‍ക്കുകയും ക്യാമറകള്‍ മുഴുവന്‍ തനിക്ക് നേരെ തിരിയുകയും ചെയ്തതോടെ, പരുങ്ങലിലായ രജത് ജയ്‌സ്വാള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെനിന്ന് വേഗത്തില്‍ ഓടി  രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുന്നത്. ദേശീയ മാധ്യമപ്രവര്‍ത്തകരും പ്രമുഖ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഈ വീഡിയോ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ സോണിയാ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും വന്ദേമാതരത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി വലിയ പ്രചാരണം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്.  വിവിധ സംസ്ഥാനങ്ങളില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ തന്നെ യുവമോര്‍ച്ചയുടെ പ്രധാന നേതാവ് വന്ദേമാതരം പാടാനാവാതെ പതറിപ്പോയത് കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സത്യാവസ്ഥ ഇതോടെ വെളിച്ചത്തായെന്നാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. ഇനി എവിടെയെങ്കിലും വന്ദേമാതരം സംബന്ധിച്ച് ബിജെപി പ്രക്ഷോഭം നടത്തുന്നുണ്ടെങ്കില്‍ അത് പിരിച്ചുവിടാന്‍ വലിയ കോലാഹലങ്ങളൊന്നും ആവശ്യമില്ല. വെറുതേ വന്ദേമാതരം മുഴുവനായും പാടാന്‍ ആവശ്യപ്പെട്ടാന്‍ മതി. ബിജെപിക്കാര്‍ തിരിഞ്ഞോടിയിരിക്കുമെന്ന് ഉറപ്പാണ്.....

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User