മുഖ്യമന്ത്രിയോട് നേരിട്ട് ക്ഷമ ചോദിക്കും; പെട്ടെന്നുള്ള പ്രകോപനത്തിൽ പറഞ്ഞുപോയത്: ചേന്തി അനിൽ
വാഹനം തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗത്തിന് ജാമ്യം; മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ആഗ്രഹമെന്ന് ചേന്തി അനിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയെന്ന കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നതായി അറിയിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നേരിൽ കാണാൻ അവസരം ലഭിച്ചാൽ മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുമെന്നും ചേന്തി അനിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ചേന്തി അനിലിന് ജാമ്യം അനുവദിച്ചിരുന്നു. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിലുള്ള പ്രതിഷേധമാണ് സംഭവത്തിന് കാരണമായത്.
പ്രതിഷേധത്തിന്റെ ഭാഗമായി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തുകയും മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)