E20 രഹിത പെട്രോൾ കണ്ടെത്താൻ പുതിയ ആപ്പ്; അടുത്ത പമ്പ് ഇനി എളുപ്പത്തിൽ കണ്ടെത്താം

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്ലെറ്റുകളുടെ വിവരങ്ങൾ; Android, iPhone ഉപയോക്താക്കൾക്ക് ആപ്പ് സഹായകരം

Aug 15, 2026 - 18:30
0
E20 രഹിത പെട്രോൾ കണ്ടെത്താൻ പുതിയ ആപ്പ്; അടുത്ത പമ്പ് ഇനി എളുപ്പത്തിൽ കണ്ടെത്താം

E20 പെട്രോൾ ഒഴിവാക്കി എഥനോൾ രഹിത പെട്രോൾ തേടുന്ന വാഹന ഉടമകൾക്ക് സഹായകമായി പുതിയ സംവിധാനം. എഥനോൾ രഹിത പ്രീമിയം പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പുകൾ കണ്ടെത്താൻ സഹായിക്കുന്ന E0 Finder സംവിധാനമാണ് ശ്രദ്ധ നേടുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഔട്ട്ലെറ്റുകളാണ് നിലവിൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ എഥനോൾ രഹിത പ്രീമിയം ഇന്ധനങ്ങളായ IndianOil XP100, BPCL Speed 100, HPCL Power 100 എന്നിവ ലഭിക്കുന്ന പമ്പുകളുടെ വിവരങ്ങൾ കണ്ടെത്താൻ സംവിധാനം സഹായിക്കുന്നു.

ഉപയോക്താവിന്റെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി സമീപത്തുള്ള എഥനോൾ രഹിത പെട്രോൾ ലഭിക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടെത്താനും മാപ്പിലൂടെയോ ലിസ്റ്റ് വ്യൂവിലൂടെയോ അവയുടെ സ്ഥാനം മനസിലാക്കാനും കഴിയും. സമീപത്തെ പമ്പിലേക്കുള്ള ദൂരവും റൂട്ടും കണ്ടെത്തുന്നതിനും സംവിധാനം സഹായകരമാണ്.

E20 പെട്രോളുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്കിടയിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് എഥനോൾ രഹിത പ്രീമിയം ഇന്ധനങ്ങളിലേക്കുള്ള താൽപര്യം വർധിച്ചത്. അതേസമയം, E20 പെട്രോൾ നിലവാരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇന്ധനം നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നതാണ്  വാഹന ഉടമകൾ കരുതുന്നത് 

എഥനോൾ രഹിത പെട്രോൾ തേടുന്നവർക്ക് തങ്ങളുടെ പ്രദേശത്ത് ലഭ്യമായ ഓപ്ഷനുകൾ വേഗത്തിൽ കണ്ടെത്താൻ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ‘E0 Finder : Ethanol Free Fuel’ എന്ന ആപ്പും ഐഫോൺ ഉപയോക്താക്കൾക്ക് ‘E-Zero – Pure Petrol Finder’ എന്ന ആപ്പും ഉപയോഗിച്ച് എഥനോൾ രഹിത പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User