ക്യാപ്റ്റൻമാർക്ക് അഗ്നിപരീക്ഷ; ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം 

India vs England T20, Shreyas Iyer, Harry Brook, Vaibhav Suryavanshi, Sanju Samson, Cricket News

Jul 01, 2026 - 16:32
0
ക്യാപ്റ്റൻമാർക്ക് അഗ്നിപരീക്ഷ; ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം 
sanju, vaibhav

ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.

യർലൻഡിനോടേറ്റ അപ്രതീക്ഷിത പരമ്പര തോൽവിയുടെ ഭാരവുമായിട്ടാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. മറുഭാഗത്താകട്ടെ, ന്യൂസീലൻഡിനോട് ടെസ്റ്റ് പരമ്പര തോറ്റതിനൊപ്പം നായകൻ ബെൻ സ്റ്റോക്സിന്റെ പെട്ടെന്നുള്ള വിരമിക്കലിന്റെ ഞെട്ടലിലുമാണ് ഇംഗ്ലണ്ട് ടീം. ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും ഇന്ത്യയെ ശ്രേയസ് അയ്യരും നയിക്കും. ഇരു ക്യാപ്റ്റൻമാർക്കും ഈ പരമ്പര ഏറെ നിർണായകമാണ്.

ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആദ്യ ട്വന്റി-20 മത്സരം ആരംഭിക്കും. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ് ആരാധകർ ഏറെ ഉറ്റുനോക്കുന്നത്. വൈഭവ് ഓപ്പണറായി കളിച്ചാൽ, കഴിഞ്ഞ പരമ്പരയിൽ ഫോം കണ്ടെത്താനാകാതിരുന്ന മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കേണ്ടി വരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User