കുത്തേറ്റിട്ടും കീഴടങ്ങിയില്ല; 174 പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ് — സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹം

കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ രക്ഷാപ്രവർത്തനത്തിന് സഹായിച്ചു; പ്ലംബറും ഡെന്റിസ്റ്റുമടക്കമുള്ള യാത്രക്കാരും നിർണായക ഇടപെടൽ നടത്തി

Oct 01, 2026 - 10:35
0
കുത്തേറ്റിട്ടും കീഴടങ്ങിയില്ല; 174 പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ് — സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹം

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹം. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.

സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് രക്തത്തിൽ കുളിച്ച് കോക്പിറ്റിൽ വീണ സ്മിത് മച്ചാർ അവസാന നിമിഷങ്ങളിലെ ശക്തി ഉപയോഗിച്ച് കോക്പിറ്റ് വാതിൽ തുറന്നതോടെയാണ് യാത്രക്കാർക്കും ജീവനക്കാർക്കും അകത്തേക്ക് പ്രവേശിക്കാനും ആക്രമണകാരിയെ കീഴ്പ്പെടുത്താനും സാധിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി പൈലറ്റുമാരാണ് പിന്നീട് വിമാനം നിയന്ത്രിച്ച് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയത്.

സംഭവത്തിനിടെ പ്ലംബർ, ഡെന്റിസ്റ്റ് തുടങ്ങിയ യാത്രക്കാരും ആക്രമണകാരിയെ കീഴ്പ്പെടുത്തുന്നതിൽ പങ്കെടുത്തു. 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് അദ്ദേഹത്തെ “യഥാർഥ ഹീറോ” എന്ന് വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഭവത്തെക്കുറിച്ച് നെതന്യാഹുവുമായി സംസാരിച്ചതായും സ്മിത് മച്ചാറിനെ ഹീറോയെന്ന് വിശേഷിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത് മച്ചാറിനെ “ഹീറോ” എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം കാട്ടിയ ധൈര്യം വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്ന് മോദി പറഞ്ഞു.

മുംബൈ സ്വദേശിയായ സ്മിത് മച്ചാർ ഫ്ലൈദുബായിൽ ചേരുന്നതിന് മുമ്പ് 11 വർഷത്തിലേറെ സ്പൈസ്‌ജെറ്റിൽ സേവനം അനുഷ്ഠിച്ചിരുന്നു. 9,750 മണിക്കൂറിലേറെ  പരിചയസമ്പന്നനായ പൈലറ്റാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തബൂക്കിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരതയുള്ളതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User