പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു; മോദിയുടെ വിദേശബന്ധങ്ങളുടെ തെളിവുകൾ ഫോണിലുണ്ടെന്ന് രാഹുൽ ഗാന്ധി

മോദിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള വിവരങ്ങൾ ഫോണിലുണ്ടെന്ന് രാഹുൽ ; പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

Nov 13, 2026 - 13:53
0
പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു; മോദിയുടെ വിദേശബന്ധങ്ങളുടെ തെളിവുകൾ ഫോണിലുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫോൺ പ്രധാനമന്ത്രി ചോർത്തുന്നുണ്ടെന്നും മോദിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള വിവരങ്ങൾ ഫോണിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇൻസ്റ്റഗ്രാമിലെ 'Ask Me' സംവാദത്തിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഫോൺ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"എന്റെ ആരോപണങ്ങൾക്കുള്ള തെളിവുകളെല്ലാം ഈ ഫോണിലുണ്ട്. പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നതിനാൽ അദ്ദേഹത്തിന് ഇക്കാര്യം അറിയാം" എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

വിദേശശക്തികളുടെ നിയന്ത്രണത്തിൽ ആരാണ് പ്രവർത്തിക്കുന്നതെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ആരാണെന്നും പ്രധാനമന്ത്രിയുമായുള്ള നേരിട്ടുള്ള സംവാദത്തിലൂടെ വ്യക്തമാകുമെന്നും രാഹുൽ പറഞ്ഞു. മോദിയുടെ വിദേശബന്ധങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും തനിക്കറിയാവുന്ന മറ്റ് വിവരങ്ങളും ഫോണിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായി മുഖാമുഖം സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ വീണ്ടും വ്യക്തമാക്കി. പാർലമെന്റിൽ കർഷക നിയമങ്ങൾ, വോട്ട് കൊള്ള ആരോപണം, എസ്.ഐ.ആർ, ചൈനീസ് അതിർത്തി പ്രശ്നം, മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പുസ്തകം, എപ്സ്റ്റീൻ വിവാദം തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും മൈക്ക് ഓഫ് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

നീണ്ട പ്രസംഗങ്ങളല്ല, ഇരുവരും പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. അദാനിയെയോ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെയോ സംവാദത്തിന്റെ വിധികർത്താവാക്കുന്നതിലും എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഫോൺ ചോർത്തുന്നുവെന്ന ആരോപണത്തിന് തെളിവായി പരിശോധിക്കാവുന്ന സാങ്കേതിക വിവരങ്ങളൊന്നും രാഹുൽ ഗാന്ധി ഈ സംവാദത്തിൽ പുറത്തുവിട്ടിട്ടില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User