കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; പ്രതിക്കായി അന്വേഷണം
വ്യാജമദ്യ വിൽപ്പന അന്വേഷിക്കാനെത്തിയ സംഘത്തെ ആക്രമിച്ചു; വർഗീസ് പൈസ്, രാജേഷ് കുമാർ എന്നിവർക്ക് പരിക്ക്
ആലപ്പുഴ കായംകുളം പുല്ലുകുളങ്ങരയിൽ വ്യാജമദ്യ വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള സംഘം മഫ്തിയിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വർഗീസ് പൈസ്, രാജേഷ് കുമാർ എന്നീ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ ശ്രീലാലാണ് ആക്രമണം നടത്തിയത് സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)