സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എ വർധന; നവംബർ 1 മുതൽ ലഭിക്കും
ക്ഷേമാനുകൂല്യം ശമ്പളത്തോടും പെൻഷനോടും ഒപ്പം വിതരണം ചെയ്യും; പ്രതിമാസം 96 കോടി രൂപയുടെ അധിക ചെലവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) വർധന അനുവദിച്ചു. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം വർധിപ്പിച്ച ആനുകൂല്യവും ലഭിക്കും. ഇതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നിരക്ക് 37 ശതമാനമായി ഉയരും.
രണ്ട് ശതമാനം ഡി.എ, ഡി.ആർ വർധന നടപ്പാക്കുന്നതിലൂടെ സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. വർധന സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പിന്നാലെ പുറത്തിറങ്ങും.
ഡി.എ വർധന സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും ഡി.ആർ വർധന പെൻഷൻകാർക്കുമാണ് ബാധകമാകുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന പ്രതിമാസ ആനുകൂല്യത്തിൽ വർധനയുണ്ടാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)