വിഎഫ്പിസികെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ 3 കോടി രൂപ അനുവദിച്ചു; മന്ത്രി ടി. സിദ്ദിഖ്
ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം; വിത്തുതേങ്ങ സംഭരണത്തുകയായി 1,879 കർഷകർക്ക് 1.97 കോടി രൂപയും വിതരണം ചെയ്തു
വിഎഫ്പിസികെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള) ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുണ്ടായിരുന്ന തുകയും പൂർണമായി വിതരണം ചെയ്തു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ സംഭരണത്തുകയായി കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ 1,879 കർഷകർക്കാണ് ആകെ 1.97 കോടി രൂപ നൽകിയത്.
കോഴിക്കോട് ജില്ലയിൽ 686 കർഷകർക്ക് 1.52 കോടി രൂപയും തൃശൂരിൽ 1,069 കർഷകർക്ക് 24.49 ലക്ഷം രൂപയും കണ്ണൂരിൽ 124 കർഷകർക്ക് 19.92 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കുന്നതിനും കർഷകർക്ക് സംഭരണത്തുക ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)