ഗാന്ധിജയന്തി ദിനത്തിൽ വെള്ളരിക്കുണ്ടിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഐക്യദാർഢ്യ പദയാത്ര

ഗാന്ധിജയന്തി ദിനത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൻചിറ മുതൽ വെള്ളരിക്കുണ്ട് വരെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ഐക്യദാർഢ്യ പദയാത്ര സംഘടിപ്പിച്ചു.

Oct 03, 2026 - 06:28
0
ഗാന്ധിജയന്തി ദിനത്തിൽ വെള്ളരിക്കുണ്ടിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഐക്യദാർഢ്യ പദയാത്ര

വെള്ളരിക്കുണ്ട്: ഗാന്ധിജയന്തി ദിനത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഐക്യദാർഢ്യ പദയാത്ര സംഘടിപ്പിച്ചു. കല്ലൻചിറയിൽ നിന്ന് വെള്ളരിക്കുണ്ട് വരെയായിരുന്നു പദയാത്ര.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കർമ്മപദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതുതലമുറയുടെ ലക്ഷ്യബോധത്തിന്റെ പ്രാധാന്യം, ലഹരി ഉപയോഗം മൂലം കുടുംബ-സാമൂഹിക ബന്ധങ്ങളിൽ ഉണ്ടാകുന്ന തകർച്ച, ലഹരിക്കെതിരായ നിയമനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പദയാത്രയ്ക്കിടെ ബോധവൽക്കരണവും നടത്തി.

ജാഥാ ലീഡർ സിബിച്ചൻ പുളിങ്കലയ്ക്ക് പതാക കൈമാറി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ജി. ദേവ് പദയാത്ര ഉദ്ഘാടനം ചെയ്തു. ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.

വെള്ളരിക്കുണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ വി. മാധവൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ മുഖ്യപ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഉമേശൻ വേളൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലത, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ, എൻ.ഡി. വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. സാജൻ ജോസഫ് സ്വാഗതവും ജാഥാ ലീഡർ സിബിച്ചൻ പുളിങ്കാൽ നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ബ്ലോക്ക് ഭാരവാഹികളായ അലക്സ് നെടികാല, എം. രാധാമണി, ജെയിൻ തോമസ്, അഡ്വ. സണ്ണി ജോർജ്, സുരേന്ദ്രൻ അരീങ്കല്ല്, കെ.പി. ഫൈസൽ, ബിനു കുഴിപ്പള്ളി, വി.വി. രാഘവൻ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി മാണിശേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ചാക്കോ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മിനി മാത്യു, പി.വി. ജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. ശ്രീധരൻ, ധന്യ ദേവീദാസ്, ടി.വി. ചന്ദ്രൻ, എ.വി. ശ്യാമള, ലക്ഷ്മി കുഞ്ഞുകൃഷ്ണൻ, കുഞ്ഞിരാമൻ തേങ്കയം, മണ്ഡലം ഭാരവാഹികളായ ജോബി കരിയാവിൽ, ജോർജ് ജോസഫ് ആഴാത്ത്, ജോസ് വർഗീസ്, ശ്രീജ രാമചന്ദ്രൻ, ജോസൂട്ടി അറക്കൽ, അംഗൻവാടി വർക്കേഴ്സ് അസോസിയേഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി. ലക്ഷ്മിക്കുട്ടി ടീച്ചർ, സി. കൃഷ്ണൻ, പി.പി. പ്രസന്ന, കുഞ്ഞുമോൻ വെള്ളരിക്കുണ്ട് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User