ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; ജന്തർ മന്തറിൽ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അറസ്റ്റിൽ

‘വഞ്ചകനായ ജ്ഞാനേഷിനെ എവിടെ കണ്ടെത്താം? ബിജെപി ഓഫീസിൽ’; വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ശക്തമായ പ്രതിഷേധം

Oct 02, 2026 - 21:32
Updated: 1 hour ago
0
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; ജന്തർ മന്തറിൽ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അറസ്റ്റിൽ

ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടവകാശം സംരക്ഷിക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ ഒഴിവാക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ബിജെപിയുമായി ചേർന്ന് വോട്ട് തട്ടിപ്പ് സംവിധാനത്തിന് നേതൃത്വം നൽകുകയാണെന്ന് ജ്ഞാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

‘വഞ്ചകനായ ജ്ഞാനേഷിനെ എവിടെ കണ്ടെത്താം? ബിജെപി ഓഫീസിൽ’ എന്ന മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയർന്നു. ജ്ഞാനേഷ് കുമാർ എത്ര ശ്രമിച്ചാലും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും ഒടുവിൽ തിഹാർ ജയിലായിരിക്കും കാത്തിരിക്കുന്നതെന്നും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി.

ജന്തർ മന്തറിൽ 

ശക്തമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കുകയും തുടർന്ന് ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വോട്ടർ പട്ടികയുടെ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഡൽഹിയിലെ സമരവും നടന്നത്. ജ്ഞാനേഷ് കുമാറിനെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User