ചെരുപ്പ് കീറി സൈന്യത്തെ റോട്ടിലിട്ട് ; രാഹുലിന്റെ മിന്നൽ നീക്കം

പാർലമെന്റിലെ പ്രതിഷേധം, രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രസേനയുടെ നടപടി, പ്രതിപക്ഷ ഐക്യം, മോദി സർക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടം എന്നിവയെക്കുറിച്ചുള്ള വിശകലനം.

Jul 22, 2026 - 09:58
Updated: 1 month ago
0
ചെരുപ്പ് കീറി സൈന്യത്തെ റോട്ടിലിട്ട് ; രാഹുലിന്റെ മിന്നൽ നീക്കം

"എന്റെ സഹോദരനെ നിങ്ങൾക്ക് അടക്കിനിർത്താനാവില്ല..." പ്രിയങ്ക ഗാന്ധി ഉറക്കെ വിളിച്ചു പറയുമ്പോഴും, കേന്ദ്ര സേന റോട്ടിലൂടെ രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണ്!രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ നടുറോട്ടിലിട്ട് വലിച്ച്, പുറം കീറുന്ന തരത്തിലുള്ള പരുക്കൻ പെരുമാറ്റമാണ് മോദിയുടെ ആജ്ഞ അനുസരിക്കുന്ന കേന്ദ്ര സേന കാണിച്ചത്. ഒടുവിൽ, ഒറ്റക്കാലിൽ മാത്രം ചെരിപ്പുമിട്ട് നടക്കുന്ന ഒരു രാഹുൽ ഗാന്ധിയെയാണ് നാം കണ്ടത്.എന്നാൽ അതിനിടയിലും കോൺഗ്രസ് ഒരു "എട്ടുകാലി മമ്മൂഞ്ഞ്" ആണെന്നും, സി.ജെ.പി (CJP) നടത്തുന്ന പ്രതിഷേധത്തിന്റെ മുതലെടുപ്പ് നടത്താൻ മാത്രമാണ് അവർ വന്നിരിക്കുന്നത് എന്നും തരത്തിലുള്ള വലിയ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുണ്ട്.

എന്നാൽ ജനങ്ങളോട് "നിങ്ങൾ തെരുവിലിറങ്ങൂ..." എന്ന് പറഞ്ഞ് മഹാരാഷ്ട്ര, കർണാടക തെരഞ്ഞെടുപ്പുകളിലെ അട്ടിമറി കഥകൾ വെളിച്ചത്തു കൊണ്ടുവന്ന രാഹുലിന്റെ വാക്കുകൾ ആരും മറന്നു കാണില്ല.ഏകദേശം 6 മാസം കുത്തിയിരുന്ന് രാഹുലും അദ്ദേഹത്തിന്റെ ടീമും നടത്തിയ കഠിനാധ്വാനത്തിലൂടെയാണ് രാജ്യം നീങ്ങുന്നത് യഥാർത്ഥ ജനാധിപത്യത്തിലൂടെയല്ല, പകരം ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് എന്ന് അദ്ദേഹം നിരന്തരം തുറന്നടിച്ചത്.

എന്നാൽ, മോദിയുടെ വലിയ മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് മുന്നിൽ രാഹുൽ ഗാന്ധിയെക്കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ്, ലോകത്തിലെ ഏകാധിപത്യ ഭരണാധികാരികളെപ്പോലും വീഴ്ത്തിയ ജനങ്ങളോട് "നിങ്ങൾ തെരുവിലിറങ്ങൂ" എന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ പാർലമെന്റ് വളപ്പിൽ നമ്മൾ കാണുന്നത്! പ്രതിപക്ഷം മുഴുവൻ ഒറ്റക്കെട്ടായി മോദിക്കെതിരെ നീങ്ങുകയാണ്... എന്തായാലും, രാജ്യം ഇന്നുവരെ മോദിക്കെതിരെ കാണാത്ത തരത്തിലുള്ള ഒരു വലിയ കൊടുങ്കാറ്റ് വീശിയടിക്കുമ്പോൾ, ബി.ജെ.പി ക്യാമ്പിൽ തീർത്തും നിരാശ മാത്രമാണ് നിഴലിക്കുന്നത്!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User