വോട്ട് കൊള്ളയിൽ മോദി സർക്കാരിനെ പൂട്ടാൻ രാഹുലും തരൂരും; സഭ വീണ്ടും വിളിക്കണമെന്ന് ആവശ്യം

വോട്ട് കൊള്ള ആരോപണങ്ങളിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ്, സഭ ഉടൻ പുനഃസമ്മേളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി.

Nov 06, 2026 - 15:15
Updated: 6 hours ago
0
വോട്ട് കൊള്ളയിൽ മോദി സർക്കാരിനെ പൂട്ടാൻ രാഹുലും തരൂരും; സഭ വീണ്ടും വിളിക്കണമെന്ന് ആവശ്യം

വോട്ട് കൊള്ള ആരോപണങ്ങളിൽ ഉത്തരം മുട്ടിയ  മോദി ഭരണകൂടം വിഷയം മാറ്റിമറിക്കാനും തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാനും നടത്തുന്ന അടവുകൾ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മറയാക്കി വോട്ടർപട്ടികയിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അട്ടിമറികളിൽ നിന്ന് തലയൂരാനാണ് സർക്കാരിന്റെ ശ്രമം. പാർലമെന്റിൽ ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെല്ലുവിളിച്ചുവെങ്കിലും, ആ വെല്ലുവിളി തരിപ്പണമാക്കി സഭ ഉടൻ വിളിച്ചുചേർക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ ചോദ്യ പേപ്പർ ചോർച്ച വിവാദത്തിലും മറ്റ് ഗുരുതര വീഴ്ചകളിലും ദിവസങ്ങളോളം പാർലമെന്റിൽ നിന്ന് ഒളിച്ചോടിയ അമിത് ഷായാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് എന്ന ഓർക്കണം.ഹരിയാനയിലെ കർണാൽ റാലിയിൽ വെച്ചാണ് അമിത് ഷാ രാഹുൽ ഗാന്ധിയെ പാർലമെന്റിലേക്ക് സംവാദത്തിനായി ക്ഷണിച്ചത്. തെരുവുകളിൽ രാഷ്ട്രീയം കളിക്കാതെ തെളിവുകളുണ്ടെങ്കിൽ സഭയ്ക്കുള്ളിൽ സംസാരിക്കണമെന്നും സർക്കാരിന്റെ മറുപടികൾക്ക് മുന്നിൽ രാഹുൽ ഓടിയൊളിക്കുമെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. എന്നാൽ അമിത് ഷായുടെ ഈ രാഷ്ട്രീയ തന്ത്രത്തെ തത്സമയം തന്നെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഞ്ച് മിനിറ്റ് തുറന്ന സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയും, വോട്ട് ചോരണത്തിൽ പ്രധാനമന്ത്രി തന്നെ ഉത്തരം പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെടുകയും ചെയ്തതോടെ സർക്കാരിന്റെ വെല്ലുവിളി അവർക്ക് തന്നെ തിരിച്ചടിയായി മാറി. 

ഇതിനുപിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കത്തിന് വേഗത കൂട്ടിക്കൊണ്ട്  ശശി തരൂർ എം.പിയും  രംഗപ്രവേശം ചെയ്തത്ഇപ്പോൾ രംഘത്തെത്തിയിരിക്കുന്നത് . പാർലമെന്റ് സഭാസമ്മേളനം താൽക്കാലികമായി പിരിഞ്ഞുവെങ്കിലും ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ , സർക്കാർ ആരോപിക്കുന്നതുപോലെ ചർച്ച നടത്തുന്നതിനായി സഭ ഉടൻ പുനഃസമ്മേളിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെറ്റുകയുണ്ടായി. അമിത് ഷായുടെ വെല്ലുവിളിക്ക്  രാഹുൽ ഗാന്ധി ഇതിനോടകം തന്നെ മറുപടി കൊടുത്തിട്ടുണ്ടെന്നും സഭ ചേർന്നാൽ പ്രതിപക്ഷം തങ്ങളുടെ നിലപാട് അവിടെ തുറന്നടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ ക്രമക്കേടുകൾ  ഇലക്ഷൻ കമ്മീഷന്റെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തരൂർ ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ച്, SIR നടപടികളിൽ കമ്മീഷൻ വരുത്തിയ അട്ടിമറികൾ പ്രതിപക്ഷത്തിന്റെ ആശങ്കകൾ ശരിവെക്കുന്നതാണെന്നും സുപ്രീം കോടതിയിലെ നിലവിലെ വാദങ്ങൾ കമ്മീഷന്റെയും സർക്കാരിന്റെയും വീഴ്ചകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ നിന്ന് പ്രത്യേക സത്യവാങ്മൂലം ഒഴിവാക്കാനും, ഫോം 7 ഉപയോഗിച്ച് അന്യായമായി വോട്ടുകൾ വെട്ടിമാറ്റാനും കമ്മീഷൻ അനുമതി നൽകിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് തരൂർ ആരോപിക്കുകയുണ്ടായി. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായി വ്യാജ പരാതികൾ ഉന്നയിച്ച് ലക്ഷക്കണക്കിന് സാധാരണക്കാരായ വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഏകദേശം 11.3 കോടി വോട്ടുകൾ രാജ്യത്താകമാനം ഈ രീതിയിൽ വെട്ടിമാറ്റപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.ഗ്യാനേഷ് കുമാറിന്റെ രാജിയോടൊപ്പം തന്നെ വോട്ടർപട്ടിക പുതുക്കലിന്റെ പേരിൽ എടുത്ത വിചിത്രമായ തീരുമാനങ്ങളും അതിന്റെ ആഘാതങ്ങളും പൂർണ്ണമായി റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുന്ദ് .സഭ ചേരാൻ മടിക്കുന്ന സർക്കാരിന്റെ തന്ത്രങ്ങൾ തുറന്നു കാണിച്ചുകൊണ്ട് പ്രതിപക്ഷം മുന്നേറുമ്പോൾ, ഭരണകൂടത്തിന് കട്ടായമായി ഉത്തരം നൽകേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്.ചുരുക്കത്തിൽ അമിത് ഷാ എറിഞ്ഞു കൊടുത്ത വെല്ലുവിളിയെ പാർലമെന്റ് പുനഃസമ്മേളിക്കണമെന്ന  ആവശ്യത്തിലൂടെ തന്നെ കോൺഗ്രസ് തിരിച്ചടിച്ചിരിക്കുന്നു. ഒളിച്ചോടാൻ ഇനി വാതിലുകളില്ലെന്ന് മനസ്സിലാക്കിയ മോദി സർക്കാരിന് സഭയ്ക്കുള്ളിലും പുറത്തും ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User