ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിച്ച ഭരണാധികാരി രാജീവ് ഗാന്ധി; മോദി സർക്കാരിനെതിരെ പി.കെ. ഫൈസൽ
വൻ ഭൂരിപക്ഷമുണ്ടായിട്ടും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭംഗം വരുത്തിയില്ല; നിയമഭേദഗതിയിൽ മോദി സർക്കാർ ജനാധിപത്യ മര്യാദ പാലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്
രാജീവ് ഗാന്ധി ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിച്ച ഭരണാധികാരി: പി.കെ. ഫൈസൽ

കാസർകോട്: രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ കോൺഗ്രസിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു. ലോക്സഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നിട്ടും ജനാധിപത്യം, മതേതരത്വം, സമഗ്ര വികസനം തുടങ്ങിയ അടിസ്ഥാന ആശയങ്ങൾക്ക് ഭംഗം വരുത്താതെയാണ് അദ്ദേഹം ഭരണം നടത്തിയതെന്ന് പി.കെ. ഫൈസൽ പറഞ്ഞു.

ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തുറ്റ അടിത്തറ പാകിയത് രാജീവ് ഗാന്ധിയുടെ ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും കുതന്ത്രങ്ങളിലൂടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിയമഭേദഗതിക്ക് വ്യഗ്രത കാണിക്കുന്ന നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിന്റെ മിനിമം മര്യാദ പാലിക്കാൻ ബാധ്യസ്ഥരാണെന്നും പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് ബി .പി. പ്രദീപ് കുമാർ,നേതാക്കളായ കെ ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, ശ്രീജിത്ത് മാടക്കല്ല്, എം. കുഞ്ഞമ്പു നമ്പ്യാർ, കാർത്തികേയൻ പെരിയ, എ. വാസുദേവൻ, വി. ഗോപകുമാർ, അർജുനൻ തായലങ്ങാടി, ബി.എ. ഇസ്മയിൽ, എ. അബ്ദുൽ റസാഖ് ചെർക്കള, ശ്യാം പ്രസാദ് മാന്യ, യു. വേലായുധൻ, മഹമൂദ് വട്ടയക്കാട്, സി. അശോകൻ മാസ്റ്റർ, കമലക്ഷാ സുവർണ്ണ, എ. ഷാഹുൽ ഹമീദ്, ഉഷ അർജുനൻ, ജമീല അഹമ്മദ്, രഞ്ജിത്ത് മാളംകൈ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)