റിയാദിൽ കാസർഗോട് സ്വദേശിനിയായ മലയാളി നഴ്സ് മരിച്ചു;

കാസർകോട് വെള്ളരിക്കുണ്ട് ബെരിക്കുളം–പരപ്പ സ്വദേശിനിയായ മലയാളി നഴ്സ് ചിപ്പി രതീഷ് (35) റിയാദിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു.

Sep 04, 2026 - 21:42
Updated: 1 day ago
0
റിയാദിൽ കാസർഗോട് സ്വദേശിനിയായ മലയാളി നഴ്സ് മരിച്ചു;

റിയാദ്: കാസർകോട് വെള്ളരിക്കുണ്ട് ബെരിക്കുളം–പരപ്പ സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ മരിച്ചു. ചിപ്പി രതീഷ് (35) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്.

ചിപ്പിയുടെ ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. മരണവിവരം അറിഞ്ഞതിനെ തുടർന്ന് അദ്ദേഹം നാട്ടിലെത്തി.

പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User