ഷൊർണൂരിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം; റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും
ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്ന് സ്ഥലങ്ങളിൽ തടസ്സങ്ങൾ കണ്ടെത്തി; ബിഹാർ സ്വദേശി പോലീസ് കസ്റ്റഡിയിൽ
ഷൊർണൂർ: ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റ് ഭാഗങ്ങളും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ–കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്ന സമയത്താണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ പാളത്തിൽ ഇത്തരത്തിൽ വസ്തുക്കൾ വെച്ചതായി കണ്ടെത്തിയതോടെ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണോയെന്ന സംശയത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിഹാർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും വെച്ചത് ഇയാളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പാളത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചതിന് പിന്നിൽ അട്ടിമറി ശ്രമമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് അധികൃതർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)