കണ്ണുതുറന്നതോടെ സ്വപ്നം മറക്കുന്നു; ഇതിന് പിന്നിലെ രഹസ്യം എന്ത്?
ഉറക്കത്തിനിടെ വ്യക്തമായി അനുഭവപ്പെടുന്ന സ്വപ്നങ്ങൾ രാവിലെ ഉണരുമ്പോൾ മറന്നുപോകുന്നതിനും ചിലത് മാത്രം ഓർമ്മയിൽ തുടരുന്നതിനും പിന്നിലെ തലച്ചോറിന്റെ പ്രവർത്തനമാണ് ഈ പഠനത്തിന്റെ വിഷയം.
രാത്രി ഉറങ്ങുമ്പോൾ കണ്ട സ്വപ്നം രാവിലെ കണ്ണുതുറന്നതോടെ എവിടെയോ അപ്രത്യക്ഷമാകുന്നു... കുറച്ച് നിമിഷം ഓർത്തെടുക്കാൻ ശ്രമിച്ചാൽ ചില മങ്ങിയ ദൃശ്യങ്ങൾ മാത്രം ബാക്കി! ഇന്നലെ രാത്രി എന്താണ് സ്വപ്നം കണ്ടതെന്ന് ഓർക്കാൻ കഴിയാതെ വരുന്നത് മിക്കവരുടെയും അനുഭവമാണ്. എന്നാൽ സ്വപ്നങ്ങൾ ശരിക്കും മറന്നുപോകുന്നതാണോ, അതോ നമ്മുടെ തലച്ചോർ അവയെ ഓർമയിൽ സൂക്ഷിക്കാതിരിക്കുന്നതാണോ? ഇതിനു പിന്നിലെ കൗതുകകരമായ രഹസ്യം എന്താന്ന് നമുക്ക് നോക്കാം.
തലച്ചോറിലുള്ള ഒരു ചെറിയ ഭാഗമാണ് 'ഹിപ്പോകാമ്പസ്' എന്ന് പറയുന്നത്. തലച്ചോറിന്റെ മെമ്മറി കാർഡ് എന്നാണ് ഈ ഒരു ചെറിയ ഭാഗത്തിന്നെ പറയുന്നത്. എന്നാൽ, ഹിപ്പോകാമ്പസ് എന്ന തലച്ചോറിലെ നിർണായകമായ ഭാഗം ഉറക്കത്തിനിടെ ഉണർന്നിരിക്കുന്ന അവസ്ഥയിലല്ലാത്തതിനാൽ സ്വപ്നത്തിലെ വിവരങ്ങൾ സാധാരണ ഓർമകളെപ്പോലെ സ്ഥിരമായി രേഖപ്പെടുത്തപ്പെടണമെന്നില്ല.അതുപോലെ തന്നെ, ഓർമ്മകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോട്രാൻസ്മിറ്ററാണ് നോറെപിനെഫ്രിൻ. ഉറക്കത്തിന്റെ ചില ഘട്ടങ്ങളിൽ ഇതിന്റെ പ്രവർത്തനം ഗണ്യമായി കുറയുന്നതിനാൽ സ്വപ്നങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ സ്ഥിരമായ ഓർമ്മകളായി പതിയാനുള്ള സാധ്യതയും കുറയുന്നു. അതുകൊണ്ടുതന്നെ ഉറക്കമുണർന്നതിന് പിന്നാലെ സ്വപ്നത്തിലെ ചില ദൃശ്യങ്ങൾ ഓർമയിൽ തെളിഞ്ഞാലും അവ അധികം വൈകാതെ മാഞ്ഞുപോകാറുണ്ട്. ഇത്തരത്തിൽ സ്വപ്നങ്ങൾ പെട്ടെന്ന് മറന്നുപോകുന്നത് തലച്ചോറിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)