യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ കല്ലേറും ബിയർ കുപ്പിയേറും; തിരുവനന്തപുരത്ത് രാഷ്ട്രീയ പോര്

ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷം; സിപിഎമ്മിനെതിരെ രൂക്ഷ ആരോപണവുമായി വി.ഡി. സതീശൻ.

Oct 01, 2026 - 16:24
Updated: 53 minutes ago
0
യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ കല്ലേറും ബിയർ കുപ്പിയേറും; തിരുവനന്തപുരത്ത് രാഷ്ട്രീയ പോര്

സ്വന്തം പാർട്ടി കൊടിയും ചിഹ്നവും വരെ വിറ്റ് കാശാക്കിയ ബിജെപിയും, അതുപോലെ നൽകാത്ത സേവനത്തിന് വരെ മകളെ അയച്ച് പണം വാങ്ങിയ പിണറായി സിപിഎമ്മും കേരളത്തിൽ ഒന്നിക്കുകയാണ്. പക്ഷേ, എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള യഥാർത്ഥ സിപിഎമ്മുകാർ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ അതിശക്തമായ പോരാട്ടത്തിലാണ് ഇപ്പോഴും.പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇനി പിണറായി വിജയൻ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ. കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കൈക്കൂലിയും കള്ളപ്പണവും കൈപ്പറ്റിയെന്ന് എല്ലാ അന്വേഷണ ഏജൻസികളും കണ്ടെത്തിയ സാഹചര്യത്തിൽ, യുഡിഎഫ് സർക്കാർ പറയുന്നതിലും വേഗത്തിൽ കേസെടുക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. ആ തീരുമാനത്തിൽ എത്തിയാൽ മര്യാദയുണ്ടെങ്കിൽ നിമിഷങ്ങൾക്കകം രാജിവെക്കേണ്ടി വരും. അതില്ല എന്നുള്ളത് മറ്റൊരു കാര്യം.പറഞ്ഞുവരുന്നത്, പിണറായി സിപിഎമ്മുകാർ കുറേക്കാലമായി ശീലിച്ച കോൺഗ്രസ് വിരോധം ഇപ്പോൾ ബിജെപിയോടുള്ള സ്നേഹമായി മാറുകയാണ് എന്നതാണ്. ഭരിച്ച പത്ത് വർഷക്കാലം നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന പിണറായി വിജയൻ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്.

അങ്ങനെ പിണറായി അദ്ദേഹത്തിന്റെ അണികളെ പഠിപ്പിച്ച മോദി സ്നേഹം ഇപ്പോഴും പലരും കൊണ്ടുനടക്കുകയാണ്. അതാണ് ഇന്നലെ തലസ്ഥാനത്ത് കണ്ട കൂട്ടുകെട്ട്.ബിജെപിയുടെ കളിപ്പാവായി രാജ്യത്ത് വോട്ട് കച്ചവടം നടത്താനായി മോദിയും അമിത് ഷായും ചേർന്ന് നിയമിച്ച ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ, അത് തന്നെയാണ് കേരളത്തിലും യൂത്ത് കോൺഗ്രസ് നടത്തിയത്. അല്ലാതെ സിപിഎമ്മിനെതിരെയോ പിണറായിക്കെതിരെയോ ഒരു മുദ്രാവാക്യം പോലുമില്ല അതിൽ. എന്നിട്ടും സിപിഎമ്മിനും ഇത്രയും അസ്വസ്ഥമാക്കിയത് മോദിക്കെതിരെ പറഞ്ഞത് തന്നെയാണ്.കുടുംബത്തോടെ ജയിലിൽ പോകാൻ ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ മോദി സ്നേഹം വീണ്ടും ആർജിക്കാൻ പിണറായി ആഹ്വാനം ചെയ്ത ഒരു സമരമായിട്ടാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികൾ ഇതിനെ കാണുന്നത്.അതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ ബിജെപിക്കാരുടെ കൂടെ ചേർന്ന് കല്ല്, ബിയർ കുപ്പികൾ എന്നിവ എറിഞ്ഞത് സിപിഎമ്മിന്റെ കുട്ടിസഖാക്കളാണ്. അതായത്, അവരുടെ ദേശീയ നേതൃത്വവും എം.എ. ബേബിയും ഗ്യാനേഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും തെരുവിൽ സമരം നയിക്കുമ്പോൾ അതിനെതിരെ നീങ്ങുന്ന, അസ്തിത്വം നഷ്ടപ്പെട്ട പിണറായി സിപിഎമ്മിന് ബിജെപിയിൽ ലയിക്കുന്നതാണ് നല്ലത്. അതിനുള്ള നീക്കം നടത്തുന്നതായിരിക്കും നല്ലത്.

യഥാർത്ഥത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കുമെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ബിജെപിക്കെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോൾ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത് എന്ന വലിയ ചോദ്യമാണ് ഇപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നുവന്നിരിക്കുന്നത്. സംഘപരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രാഥമിക അന്വേഷണപ്രകാരം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. എസ്എഫ്ഐക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിയർ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു.ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയായിരുന്നു. അവർക്കൊപ്പം ചേർന്ന് പിന്തുണ നൽകുകയാണ് സിപിഎമ്മിന്റെ പോഷക സംഘടനകളും ചെയ്തത്. അതിന്റെ തുടർച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എസ്എഫ്ഐയും സിപിഎമ്മും കാട്ടിയത്. സിപിഎമ്മും ബിജെപിയും ഒരേ തൂവൽപ്പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഏറ്റവും നല്ലത് ബിജെപിയുടെയും മോദിയുടെയും ഔദാര്യം കാത്തുകഴിയുന്ന പിണറായിക്കും സംഘത്തിനും ബിജെപിയിൽ ലയിക്കുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User