രാഹുൽ ഗാന്ധിയുടെ പോരാട്ടം ബിജെപിക്ക് തലവേദന; പ്രതിരോധ തന്ത്രങ്ങളുമായി മോദിയും ഷായും
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മുന്നേറ്റവും ജെൻസികൾക്കിടയിലെ സ്വാധീനവും ബിജെപിയെ പ്രതിരോധത്തിലാക്കുമ്പോൾ, പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മോദിയുടെ നേതൃത്വത്തിൽ ദ്വിദിന ചിന്തൻ ശിബിർ ഒരുങ്ങുന്നു.
രാജ്യത്ത് ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ ശരിക്കും അസ്വസ്ഥരായിരിക്കുകയാണ് ബിജെപി നേതൃത്വം.. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യവും ഒപ്പം സിജെപിയും നടത്തുന്ന പ്രക്ഷോഭങ്ങൾ മോദിയും സംഘവും അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.. കഴിഞ്ഞ കുറേ നാളായി നടക്കുന്ന സർക്കാർ വിരുദ്ധ സമരങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടി.. കഴിഞ്ഞ 12 വർഷത്തിനിടെ ഇതാദ്യമായാണ് മോദിയും അമിത് ഷായും ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്..
അടുത്ത കാലം വരെ കാണാത്ത തരത്തിലുള്ള പുതിയൊരു കോൺഗ്രസിനെയാണ് ദേശീയ രാഷ്ട്രീയം ഇപ്പോൾ കാണുന്നത്.. അവരുടെ വളരെ അഗ്രസീവായ പൊളിറ്റിക്കൽ പ്രചരണങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.. അത് മോദിക്കുണ്ടാക്കിയിരിക്കുന്ന ആശങ്ക ചെറുതല്ല.. രാഹുൽ ഗാന്ധി നടത്തുന്ന ഇടപെടലുകളും, സമരരീതികളും രാജ്യത്തെ ജെൻസികളെ വരെ ആകർഷിക്കുന്നു.. ജെൻസികൾ രാഹുലിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അത് ബിജെപിയുടെ സംബന്ധിച്ച് ശുഭസൂചനയല്ല.. രാഹുലിന് ദേശീയ രാഷ്ട്രീയത്തിൽ കൈവന്നിരിക്കുന്ന സ്വീകാര്യത ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.. വോട്ട് ചോരി എന്ന പ്രയോഗം ആദ്യമായി നടത്തിയ് രാഹുലായിരുന്നു.. എന്നാൽ അന്ന് അത് ആരും കാര്യമായെടുത്തില്ല.. പക്ഷെ ഇന്ന് രാജ്യമൊന്നാകെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരായ രാഹുലിന്റെ പോരാട്ടത്തിനൊപ്പമാണ്. മറുവശത്ത് കോക്രോച്ച് ജനത പാർട്ടിയെന്ന സംഘടനയും ജെൻസികൾക്കിടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.. വരുന്ന തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന വിഭാഗമാണ് ജെൻസികൾ..
പ്രതിപക്ഷത്തിന്റെ നരേറ്റീവുകളെ ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ടായിരിക്കുന്നു.. അതിന് എങ്ങനെ മറുപടി നൽകാമെന്ന ചിന്തയിലേക്ക് കടക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.. ഇതിനായി ഈമാസം 27, 28 തീയതികളിലായി ദ്വിദിന ചിന്തൻ ശിബിർ രാജ്യതലസ്ഥാനത്ത് നടത്താൻ തീരുമാനിച്ച് കഴിഞ്ഞു.. പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളെ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം.. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് നേതൃത്വം നൽകുന്നതിൽ നിന്ന് എത്ര പ്രാധാന്യത്തോടെയാണ് പാർട്ടി ഇതിനെ കാണുന്നതെന്ന് വ്യക്തം.. പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിലെ പാളിച്ചകൾ എങ്ങനെ മറികടക്കാം, സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ യുവതലമുറ സർക്കാരിനെതിരെ രംഗത്ത് വരുന്നത് വലിയ വെല്ലുവിളിയാകുന്ന ഘട്ടത്തിൽ അതിനെ എങ്ങനെ അതിജീവിക്കാം തുടങ്ങിയവയിൽ നേതാക്കളോട് നിലപാട് തേടും.. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ വെല്ലുവിളിയിൽ നിന്ന് കരകയറാൻ നേതാക്കളെല്ലം കൂടിച്ചേർന്ന് പരിഹാരം നിർദേശിക്കണം..
തെരഞ്ഞെടുപ്പ് സുതാര്യത, തൊഴിലില്ലായ്മ, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുരുപയോഗം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് നടത്തുന്ന നിരന്തരമായ വിമർശനങ്ങൾ ജെൻസികൾക്കിടയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നതും, കോൺഗ്രസ് വീണ്ടും കൂടുതൽ ശക്തമായി രംഗത്തുവരുന്നുണ്ടെന്നതും ബിജെപിയെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ല.. അടുത്തിടെ എസ്ഐആറിനെതിരെ ദില്ലി രാംലീല മൈതാനിയിൽ ഇന്ത്യാ സഖ്യം നടത്തിയ മെഗാറാലി ബിജെപിയെയും കേന്ദ്രസർക്കാരിനേയും കാര്യമായി തന്നെ പിടിച്ചുലച്ചിട്ടുണ്ട്.. റാലി പരാജയമായിരുന്നു എന്ന പ്രചരണമൊന്നും ഏശിയിട്ടില്ല.. അതിന് ബദലായി അമിത് ഷായുടേയും പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെയും നേതൃത്വത്തിൽ പല റാലികളും നടത്തിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചതുമില്ല.. ഈ തിരിച്ചറിവിൽ നിന്നാണ് പ്രതിപക്ഷത്തെ തടയാൻ പുതിയ നീക്കങ്ങളിലേക്ക് ബിജെപി കടക്കുന്നത് എന്ന് വ്യക്തം.. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മോദിയും ഷായും കടുത്ത ആശങ്കയിലാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)