ഫ്രാൻസ് - മൊറോക്കോ ആദ്യ പകുതി ഗോൾ രഹിതം

France and Morocco fifa world cup quarter final

Jul 10, 2026 - 02:31
0
ഫ്രാൻസ് - മൊറോക്കോ ആദ്യ പകുതി ഗോൾ രഹിതം

ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുന്നു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ലീഡ് നേടാനുള്ള അവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 25–ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനൽറ്റി, കിക്ക് എടുത്ത കിലിയൻ എംബപെ മിസ്സാക്കുകയായിരുന്നു. ബോക്സിനുള്ളിൽ എംബപയെ നുസൈർ മസ്റൂയി ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിലൂടെ ഫ്രാൻസിന് പെനൽറ്റി അനുവദിച്ചത്. 28–ാം മിനിറ്റിൽ കിക്കെടുത്ത എംബപെ, ഗോൾപോസ്റ്റിന്റെ താഴെ വലതുമൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും മൊറോക്കൻ കീപ്പർ യാസിൻ ബോണോ തടയുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User