ത്രില്ലർ ക്ലൈമാക്സ് ! പിരമിഡ് പൊളിച്ച് അർജന്റീന

Defending champions Argentina face Egypt in a high-stakes 2026 World Cup Round of 16 clash tonight, featuring a blockbuster showdown between Lionel Messi and Mohamed Salah.

Jul 07, 2026 - 20:48
Updated: 1 month ago
0
ത്രില്ലർ ക്ലൈമാക്സ് ! പിരമിഡ് പൊളിച്ച് അർജന്റീന
ത്രില്ലർ ക്ലൈമാക്സ് ! പിരമിഡ് പൊളിച്ച് അർജന്റീന

അറ്റ്‌ലാന്റ : പെനാൽറ്റി പാഴാക്കി വില്ലനാവുക! അതും ഒരു ലോകകപ്പിൽ രണ്ട് പെനാൽറ്റി. മെസ്സിയുടെ അവസാനമായെന്ന് വിധിയെഴുതിയ മത്സരത്തിൻ്റെ 78 മിനിറ്റു വരെ സ്‌കോർ നില ഈജിപ്ത് 2, അർജൻ്റീന 0 എന്നായിരുന്നു. പക്ഷേ പിന്നീട് ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ എത്തുന്ന കാഴ്ചയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസ്സിപ്പടയുടെ അവിശ്വസനീയ വിജയം. അവസാന 15 മിനിറ്റിൽ അർജന്റീന കാഴ്ചവെച്ച സിനിമാറ്റിക് ത്രില്ലർ ക്ലൈമാക്സ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു.
​78 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ഈജിപ്ത് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ, 79-ാം മിനിറ്റിൽ തുടങ്ങിയ അർജന്റീനയുടെ കുതിപ്പ് തടയാൻ ഈജിപ്ത് ഡിഫൻഡർമാർക്കായില്ല.
​79-ാം മിനിറ്റ്: മെസ്സി ബോക്സിന് പുറത്തുനിന്ന് ഉയർത്തി നൽകിയ പന്ത് ക്രിസ്റ്റ്യൻ റൊമേറോ മനോഹരമായി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.
​83-ാം മിനിറ്റ്: ഈജിപ്ത് പ്രതിരോധത്തെ നോക്കുകുത്തിയാക്കി മെസ്സി തൊടുത്ത ഷോട്ട് വല തുളച്ചു. ഇത് ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളും, ലോകകപ്പിലെ അദ്ദേഹത്തിന്റെ 21-ാം ഗോളുമായി മാറി.
​പിന്നാലെ എൻസോ ഫെർണാണ്ടസും കൂടി ഗോൾ കണ്ടെത്തിയതോടെ അർജന്റീന വിജയം ഉറപ്പിച്ചു. 12 മിനിറ്റുകൾക്കിടെയാണ് ഈ മൂന്ന് ഗോളുകളും പിറന്നത്.
​ അർജന്റീന താരം മെസ്സിക്ക് 21-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി നഷ്ടമായത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. 39-ാം മിനിറ്റിൽ ഗോൾ എന്നുറച്ച മറ്റൊരു ഷോട്ട് ഈജിപ്ത് ഗോൾകീപ്പർ ഷോബെയ്ർ തട്ടിയകറ്റുകയും ചെയ്തു.
​അർജന്റീനയുടെ ജയത്തിനൊപ്പം തന്നെ ശ്രദ്ധേയമായി മാറിയത് ഈജിപ്തിന്റെ ഇതിഹാസ താരം മുഹമ്മദ് സലാഹിന്റെ ലോകകപ്പ് യാത്രയുടെ അന്ത്യം കൂടിയാണ്. തങ്ങൾ എന്തുകൊണ്ട് ചാമ്പ്യന്മാരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് അർജന്റീന ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുന്നത്. അവസാന മിനിറ്റുകളിൽ ഈജിപ്ത് കളിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായ അവസ്ഥയായിരുന്നു.

സ്വിറ്റ്സർലൻഡ് vs കൊളംബിയ: പ്രീക്വാർട്ടർ ഫിനിഷിങ്ങിലേക്ക്​

അവസാന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയെ നേരിടും. ബുധനാഴ്ച പുലർച്ചെ 1.30-നാണ് (ഇന്ത്യൻ സമയം) ഈ മത്സരം. 

ആദ്യ ക്വാർട്ടർ വെള്ളിയാഴ്ച രാത്രി 1.30 am: ഫ്രാൻസ്​ vs മൊറോക്കോ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User