ജൂലൈ 9-ന് തിയറ്ററുകളിൽ 'ഐ നോബഡി'; പൃഥ്വിരാജ്–പാർവതി കൂട്ടുകെട്ട് വീണ്ടും

പാർവതി തിരുവോത്ത് നായികയായെത്തുന്ന ചിത്രം ബാങ്ക് കവർച്ചയെ ആസ്പദമാക്കിയ ഹീസ്റ്റ് ത്രില്ലറാണ്.

Jul 06, 2026 - 11:44
Updated: 3 months ago
0
ജൂലൈ 9-ന് തിയറ്ററുകളിൽ 'ഐ നോബഡി'; പൃഥ്വിരാജ്–പാർവതി കൂട്ടുകെട്ട് വീണ്ടും

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഐ നോബഡി' ജൂലൈ 9-ന് തിയറ്ററുകളിലെത്തും. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ 'റോഷാക്ക്' സംവിധാനം ചെയ്ത നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ചിത്രം ബാങ്ക് കവർച്ചയെ ആസ്പദമാക്കിയ ഹീസ്റ്റ് ത്രില്ലറാണ്.

'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തന്നെയാണ് 'ഐ നോബഡി'യുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ വിജയചിത്രങ്ങൾക്കുശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ട്രെൻഡുകൾ സൃഷ്ടിക്കുന്ന ജേക്സ് ബിജോയിയും പൃഥ്വിരാജും ചേർന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച "ആന്തം ഓഫ് നോബഡി" സൂപ്പർ ഹിറ്റാണ്. സിദ് കൗശാലാണ് വരികൾ എഴുതിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User