പദ്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; പിന്നാലെ നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്

Jun 24, 2026 - 10:40
0
പദ്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; പിന്നാലെ നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് മമ്മൂട്ടി പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന്, ഫേസ്ബുക്കിലൂടെ തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. തനിക്ക് ലഭിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നിരന്തര പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദിയെന്ന് അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.

ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി, സദസിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭാ സ്പീക്കർ ഓം ബിർളയെയും അഭിവാദ്യം ചെയ്ത ശേഷമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തും നിർമാതാവുമായ എസ്. ജോർജും ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User